ന്യൂസ് ഡെസ്ക്-
കൊച്ചി :
സ്വന്തം പ്രൊഡക്ഷനില്‍ അതിമനോഹരമായ ഒരു പ്രണയഗാനവുമായി റമി ടോമി. റിമി തന്നെയാണ് പാട്ട് പാടി പ്രണയനായികയായി പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിക്കുന്നതെന്ന പ്രത്യേകതയും ഈ ആല്‍ബത്തിനുണ്ട്. പ്രതീഷ് ജേക്കബ് എന്ന പുതുമുഖനടനാണ് റിമിയുടെ നായകനായി ആല്‍ബത്തില്‍ അഭിനയിച്ചിരിക്കുന്നത്.
സുജൂദല്ലേ... എന്ന പ്രണയഗാനത്തില്‍ രണ്ടുപേരും തകര്‍പ്പന്‍ പ്രണയരംഗമാണ് കാഴ്ച്ചവെച്ചിരിക്കുന്നത്.
നവ്യാ നായര്‍, പ്രിയാമണി, കുഞ്ചാക്കോ ബോബന്, ജയസൂര്യ തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങള്‍ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ആല്‍ബം പുറത്ത് വിട്ടത്. സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന പ്രണയകഥയാണിത്. യൂട്യൂബില്‍ റിലീസ് ചെയ്ത ആല്‍ബം, റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം വയറലാിരിക്കുകയാണ്.