സി എന്‍ എ-
ചെന്നൈ:
തമിഴ് സൂപ്പര്‍ താരം കാര്‍ത്തിയെ നായകനാക്കി ഭാഗ്യരാജ് കണ്ണന് രചനയും സംവിധാനവും നിര്‍വ്വഹിച്ച ആക്ഷന്‍ ത്രില്ലര്‍ 'സുല്‍ത്താന്റെ ടീസര്‍ എത്തി. സുല്‍ത്താനിലെ നായിക 'ഗീത ഗോവിന്ദം' ഫെയിം രശ്മിക മന്ദാനയാണ്. ലാല്‍, ഹരീഷ് പേരടി, നെപ്പോളിയന് തുടങ്ങി വമ്പന്‍ താരനിരതന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ഡ്രീം വാരിയര്‍ പിക്ചേഴ്സിന്റെ ബാനറില്‍ എസ് ആര് പ്രകാശ് ബാബു, എസ് ആര് പ്രഭു എന്നിവര്‍ ചേര്‍ന്ന് നിമ്മിക്കുന്ന ചിത്രമാണ് 'സുല്‍ത്താന്‍'. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- അരവേന്ദ്രജ് ബാസ്കരന്‍, സംഗീതം- വിവേക് മെര്വിന്, എഡിറ്റര്‍- റൂബെന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- രാജീവന്, കല സംവിധാനം- ജയചന്ദ്രന്, ആക്ഷന്‍- ധിലീപ് സുബ്ബാരായന്‍, സംഭാഷണങ്ങള്‍- ഹരിഹരസുതന് തങ്കവേലു, കോസ്റ്റ്യൂം ഡിസൈനര്‍- ഉത്തര മേനോന്, പല്ലവി സിംഗ്, ഗാനരചന- വിവേക, താനിക്കോടി, കെറിയോഗ്രാഫി- ബ്രിന്ദ, ഷോബി, ദിനേശ്, കല്യാണ്‍.
ഏപ്രില്‍ ആദ്യം ചിത്രം തിയറ്ററുകളിലെത്തും.