ന്യൂസ് ഡെസ്ക്-
ചെന്നൈ:
'റെമോ' എന്ന ചിത്രത്തിലൂടെ ശ്രേദ്ധയനായ സംവിധായകനാണ് ഭാഗ്യരാജ് കണ്ണന്. 'റെമോ'ക്ക് ശേഷം അദ്ദേഹം അണിയിച്ചൊരുക്കുന്ന കാര്‍ത്തി നായകനാവുന്ന ചിത്രമാണ് 'സുല്‍ത്താന്‍'. കഴിഞ്ഞ 25 ന് ആയിരുന്നു ഭാഗ്യരാജ് കണ്ണന്റെ വിവാഹം നടന്നത്. അന്നേ ദിവസം സംവിധായകന് വിവാഹ സമ്മാനമായി, വിവാഹ വേദിയില്‍ വെച്ച് സുല്‍ത്താന്റെ ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു കൊണ്ട് ഒരു സര്‍പ്രൈസ് നല്കി അണിയറക്കാര്‍. കോവിഡ് പ്രോട്ടോകോള്‍ കാരണം അധികമാര്‍ക്കും വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. തന്റെ ആദ്യ നായകന് ശിവ കാര്ത്തികേയന്, സുല്‍ത്താന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ എസ്.ആര്. പ്രഭു എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. നടന് കാര്‍ത്തി സും കോളിലൂടെയാണ് ദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നത്. കാര്‍ത്തിയുടെ ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'സുല്‍ത്താന്‍'. ചിത്രം ജനുവരിയില്‍ പ്രദര്‍ശനത്തിന് എത്തും.