Editor- MM Kamath
ഗുരുവായൂര്‍:
പ്രശസ്ത ചലച്ചിത്ര സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സുനില്‍ ഗുരുവായൂര്‍(69) അന്തരിച്ചു.
ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നു രാവിലെ 6ന് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
മൃതദേഹം ഗുരുവായൂര്‍ നെന്മിനിയിലെ വസതിയില്‍. സംസ്കാരം ബുധനാഴ്ച രാവിലെ 9ന്.
കൃഷ്ണന് കുട്ടിയുടെയും അമ്മുവിന്റെയും മകനായി 1953ല്‍ ഗുരുവായൂരില്‍ ജനിച്ചു. ഗുരുവായൂര്‍ സെന്റ് ജോസഫ് ഹൈസ്ക്കൂളില്‍ സ്ക്കൂള് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
ഭരതന് സംവിധാനം ചെയ്ത 'വൈശാലി'യിലൂടെയാണ് സിനിമയിലെത്തിയത്. തുടര്‍ന്ന് നൂറിലേറെ സിനിമകള്‍ക്ക് നിശ്ചല ഛായാഗ്രഹണം നിര്‍വഹിച്ചു. മലയാളത്തില്‍ ഏറ്റവും തിരക്കുള്ള സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ആയിരുന്നു സുനില്‍ ഗുരുവായൂര്‍.
രാധ, സരോജിനി എന്നിവരാണ് സഹോദരങ്ങള്‍. ഭാര്യ- അംബിക. മക്കള്‍- അനിത രാജ്, അനില്‍ രാജ്.