സി എന്‍ എ-
മുംബൈ:
വിക്രം ഭട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'അനാമിക'യില്‍ പ്രിയ താരം സണ്ണി ലിയോണാണ് നായിക. താരം തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ 'അനാമിക'യുടെ ലൊക്കേഷന്‍ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവച്ചത്.
കോവിഡ് കാലത്ത് ലോസ് ഏഞ്ചല്സിലായിരുന്ന സണ്ണി ലിയോണ്‍ അടുത്തിടെയാണ് ഇന്ത്യയിലേക്ക് തിരികെ എത്തിയത്. മനോഹരമായ വെള്ള വസ്ത്രത്തിനൊപ്പം ജാക്കറ്റു ധരിച്ച് 'അനാമിക'യുടെ ക്ലാപ് ബോഡും കൈയ്യില്‍ പിടിച്ചാണ് താരത്തിന്റെ നില്‍പ്പ്. 'എന്റെ ലോക്ക്ഡൗണ്‍ കാലം അവസാനിച്ചു. പുതിയ ജോലി തുടങ്ങുന്നു' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
2014 മുതല്‍ ഹിന്ദി ടെലിവിഷന്‍ പരിപാടിയായ സ്പ്ലിറ്റ്സ് വില്ലയുടെ അവതാരികയായിരുന്നു സണ്ണി ലിയോണ്‍. പ്രോഗ്രാമിന്റെ പുതിയ സീസണിലെ ഷൂട്ടിങ്ങിലും സണ്ണി ലിയോണ്‍ പങ്കെടുത്തിരുന്നു. വിദേശത്ത് അവധിക്കാലം ആഘോഷിക്കുന്നതിനിടയില്‍ സുന്ദരമായ പല ചിത്രങ്ങളും പോസ്റ്റ് ചെയ്യുകയും ആ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയ ഇളക്കിമറിക്കുകയും ചെയ്തു.
ഒരു പോണ് നടി എന്ന നിലയില്‍ തുടങ്ങി പിന്നീട് സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയും ക്രമേണ മുന്‍നിര നായിക പ്രാധിനിത്യം നേടിയെടുക്കുകയും ചെയ്ത സണ്ണിലിയോണിന് കേരളത്തില്‍ ഉള്‍പ്പെടെ ധാരാളം ആരാധകരെ സൃഷ്ടിക്കാന്‍ കഴിഞ്ഞു.