സി എന്‍ എ-
തിരു:
ബോളിവുഡ് താരം സണ്ണി ലിയോണ്‍ തിരുവനന്തപുരത്തെത്തി.
സ്വകാര്യ ചാനല്‍ പരിപാടിയുടെ ഷൂട്ടിംഗിനും അവധി ആഘോഷിക്കാനുമാണ് ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറിനും മൂന്ന് കുട്ടികള്‍ക്കുമൊപ്പം സണ്ണി ലിയോണ്‍ ഇന്നലെ തിരുവനന്തപുരത്തെത്തിയത്.
ഒരാഴ്ച തലസ്ഥാനത്തെ സ്വകാര്യ റിസോര്‍ട്ടില്‍ ക്വാറന്റയിനില്‍ കഴിഞ്ഞതിന് ശേഷമായിരിക്കും ഷൂട്ട്.
ഒരു മാസത്തോളം നടി കേരളത്തില്‍ ഉണ്ടാകുമെന്നാണ് വിവരം.
'ജിസം2' വിലൂടെ ഹിന്ദി സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട താരം സിനിമാ അഭിനയവും സാമൂഹ്യപ്രവര്‍ത്തനങ്ങളും സ്റ്റേജ് ഷോകളിലുമെല്ലാം ഒരുപോലെ സജീവമാണ്.
വൈശാഖ് സംവിധാനം ചെയ്ത മധുരരാജയിലെ ഐറ്റം ഡാന്‍സ് സീനിലൂടെയാണ് താരം മലയാളത്തില്‍ തുടക്കം കുറിച്ചത്.
പോണ്‍സ്റ്റാര്‍ എന്നനിലയില്‍ നിന്നും ബോളിവുഡില്‍ തന്റെതായ സ്ഥാനം ഉണ്ടാക്കിയ സണ്ണി ലിയോണിന് കേരളത്തില്‍ ഒരുപാട് ആരാധകരുണ്ട്.