സി എന്‍ എ-
പാലക്കാട്:
കലാപരമായും സാമ്പത്തികമായും ഏറെ വിജയം നേടിയ 'തണ്ണീര്‍മത്തന്‍' ദിനങ്ങള്‍ എന്ന ചിത്രത്തിനു ശേഷം ഗിരീഷ് ഏ.ഡി. രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'സൂപ്പര്‍ ശരണ്യ' എന്ന സിനിമയുടെ ചിത്രീകരണം പാലക്കാട്ടെ കൊല്ലങ്കോട്ട് ആരംഭിച്ചു.
പൂജാചടങ്ങില്‍ സംവിധായകന് ഗിരീഷിന്റെ മാതാവ് ശ്രീമതി ഗീതാ ദിനേശന് ആദ്യ ദീപം തെളിയിച്ചതോടെ ഷൂട്ടിംഗ് ആരംഭിച്ചു.
നിര്‍മ്മാതാവ് ഷെബിന്‍ ബക്കര്‍ സ്വിച്ചോണ്‍ കര്‍മ്മവും അനശ്വര രാജന് ഫസ്റ്റ് ക്ലാപ്പും നല്കി. ആദ്യഷോട്ട് അനശ്വര രാജന് ആണ് അഭിനയിച്ചത്.
ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സ് ഇന്‍ അസോസ്സിയേഷന് വിത്ത് സ്റ്റക്ക് ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെബിന്‍ ബക്കറും ഗിരീഷ് എ.ഡി.യും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
കാമ്പസ്സും കുടുംബവും കോര്‍ത്തിണക്കിയുള്ള ഒരു ക്ലീന്‍ എന്റര്ടെയ്നറായിരിക്കും ഈ ചിത്രം.
അര്ജുന് അശോകും അനശ്വരാ രാജനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ബിന്ദു പണിക്കര്‍, മണികണ്ഠന് പട്ടാമ്പി, സജിന്‍ ചെറുകയില്‍, വിനീത് വിശ്വം, വരുണ്‍ ധാരാ, വിനീത് വാസുദേവന്‍, മമതാ ബൈജു, റോസന ജോഷി, ദേവികാ നായര്‍, അനഘാ ബിജു, ശ്രീജാ ദാസ് എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.
സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന് വര്‍ഗീസ് ഈണം പകര്‍ന്നിരിക്കുന്നു. സജിത് പുരുഷന് ഛായാഗ്രഹണവും ആകാശ് ജോസഫ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.
കലാസംവിധാനം- നിമേഷ്താനൂര്, കോസ്ററ്യും ഡിസൈന്‍- ഫെമിന ജബ്ബാര്‍, മേക്കപ്പ്- സിനുപ് രാജ്, ചീഫ് അസോസ്സിയേറ്റ് ഡയറക്ടര്‍- സുഹൈല്‍ എം., പ്രൊഡക്ഷന്‍ കണ്ടോളര്- അലക്സ് ഇ. കുര്യന്, പ്രൊഡക്ഷന്‍ എക്സിക്കുട്ടിവ്- രാജേഷ് മേനോന്.
കൊല്ലങ്കോട്, തൃശൂര്‍, കൊച്ചി എന്നിവിടങ്ങളിലായി സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകും. സെന്‍ട്രല്‍പിക്ചേഴ്സ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.
- വാഴൂര്‍ ജോസ്.