സി എന്‍ എ-
കൊച്ചി:
'എടയ്ക്കാട് ബറ്റാലിയന് 06' എന്ന ചിത്രത്തിനു ശേഷം സ്വപ്നേഷ് ആര്. നായര്‍ സംവിധാനം ചെയ്യുന്നചിത്രത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 'ഒരു പഴയ ബോംബു കഥ' എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ ബിഞ്ചു ജോസഫ് തിരക്കഥ എഴുതുന്നു.
ബിഞ്ചു സ്വതന്ത്രമായി തിരക്കഥ രചിക്കുന്ന ആദ്യ ചിത്രമാണിത്.
ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരു കുടുംബകഥ നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ അണിനിരക്കുന്നു. ചിത്രത്തിലെ അഭിനേതാക്കള്‍ ആരൊക്കെയാണെന്ന് വരും ദിവസങ്ങളില്‍ അറിയാനാകും.
വാഴൂര്‍ ജോസ്.