സി എന്‍ എ-
ചെന്നൈ:
പതിനെട്ടാമത് ചെന്നൈ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ പനോരമാ വിഭാഗത്തിലേക്ക് മലയാള ചിത്രമായ 'തി.മി.രം' തെരഞ്ഞെടുക്കപ്പെട്ടു.
ഇന്‍ഫിനിറ്റി ഫ്രെയിംസ് പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും ശിവറാം മണിയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.
'ഇന്നലെ' എന്ന പത്മരാജന് ചിത്രത്തിലെ 'അച്ചായന്' എന്ന വേഷത്തിലൂടെ ശ്രദ്ധേയനായ കെ.കെ. സുധാകരനും, വിശാഖ് നായരുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഒരു എഴുപതുകാരന് സ്ത്രീകളോടുള്ള കാഴ്ചപ്പാടില്‍ പുലര്‍ത്തുന്ന തിമിരാന്ധകാരമാണ് കഥാ തന്തു.
രചന നാരായണന് കുട്ടി, ജി.സുരേഷ് കുമാര്‍, മീരാ നായര്‍, മോഹന്‍ അയിരൂര്‍, പ്രൊഫ.അലിയാര്, ബേബി സുരേന്ദ്രന്, ആശാ നായര്‍, കാര്‍ത്തിക, സ്റ്റെബിന്, രാജേഷ് രാജന്, രാജാജി, രമേഷ് ഗോപാല്‍, ജയന് തിരുമല, അമേയ, ആശാ രാജേഷ്,സരിത എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍.
അര്ജുന് രാജ്കുമാര് സംഗീതസംവിധാനം നിര്‍വ്വഹിച്ച ചിത്രത്തിന്റെ ഗാനരചന അജാസ് കീഴ്പ്പയൂര്‍. ലൈന്‍ പ്രൊഡ്യൂസര്‍- രാജാജി രാജഗോപാല്‍, ഛായാഗ്രഹണം- ഉണ്ണി മടവൂര്‍.
ഇന്‍ഫിനിറ്റിയുടെ ബാനറില്‍ കെ കെ.സുധാകരനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ചെന്നൈ സത്യം തിയേറ്ററില്‍ ഫെബ്രുവരി 20 ാം തീയതി വൈകിട്ട് 7 ന് 'തി.മി.രം' പ്രദര്‍ശിപ്പിക്കും.