സി എന്‍ എ-
കൊച്ചി:
പ്രശസ്ത തിരക്കഥാരചയിതാവും നിര്‍മ്മാതാവും സംവിധായകനുമായ ടി എസ് മോഹന്‍ അന്തരിച്ചു.
72 വയസ്സായിരുന്നു. ഇന്നലെ (30-03-2021) വൈകീട്ട് എറണാകുളത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.
'ലില്ലിപ്പൂക്കള്‍', 'വിധിച്ചതും കൊതിച്ചതും', 'ബെല്‍റ്റ് മത്തായി', 'താളം', 'പടയണി', 'കേളികൊട്ട്', 'കൗശലം', 'ശത്രു' തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് ടി.എസ്. മോഹന്‍.
1979 ല്‍ സുകുമാരന്‍, കൃഷ്ണചന്ദ്രന്, വിന്‍സന്റ്, രതീഷ്, പ്രമീള, ശോഭഎന്നിവര്‍ അഭിനയിച്ച് വിജയമായ ലില്ലിപ്പൂക്കള്‍ ആയിരുന്നു ആദ്യ ചിത്രം.
1993 ല്‍ ബെന്നി പി നായരമ്പലത്തിന്റെ രചനയില്‍ സിദ്ധീക്ക്, ഉര്‍വശി എന്നിവര്‍ അഭിനയിച്ച കൗശലമാണ് അവസാന ചിത്രം.