സി എന്‍ എ-
കൊച്ചി:
ലാലും ലാല്‍ ജൂനിയറും ചേര്‍ന്ന് സംവിധാനം നിര്‍വ്വഹിക്കുന്ന 'T സുനാമി' ഉടനെത്തും. ഒരു പക്കാ ഫാമിലി എന്റര്‍ടൈനറായി പ്രദര്‍ശനത്തിന് ഒരുങ്ങിയിരിക്കുകയാണ് 'T സുനാമി'.
'0% സ്ട്രെസ്സ്... 0% ടെന്‍ഷന്‍... 100% ചിരി... ഇതാണ് 'T സുനാമി'. ഗോഡ് ഫാദര്‍ ഷൂട്ടീംങ് നടക്കുന്ന ഒരു ദിവസം ഒഴിവ് സമയത്ത് ഇന്നെസന്റ് ചേട്ടന് പറഞ്ഞ ഒരു നടന്ന ചെറിയ സംഭവത്തിനെ വികസിപ്പിച്ചെടുത്തതാണ് ഈ സിനിമയുടെ തിരക്കഥ.
അന്നു സെറ്റിലുണ്ടായിരുന്ന മുഴുവന്‍ പേരും ചിരിച്ചു തല കുത്തിയ ഒരു ചെറിയ സംഭവ കഥ. അന്നേ തോന്നിയിരുന്നു, ഇത് സിനിമയാക്കിയാല്‍ ഗംഭീരമായിരിക്കുമെന്ന്.
പക്ഷേ എങ്ങനെ ആ ചെറിയ സംഭവത്തെ രസകരമായി പറയാമെന്നുള്ള ഒത്തിരിക്കാലത്തെ ആലോചനയുടെ പൂര്‍ത്തികരണമാണ് 'T സുനാമി'.
മൂലകഥയില്‍ തന്നെ പൊട്ടിച്ചിരിക്കാന്‍ വകയുള്ള ഈ സംഭവം സിനിമയായി ചിന്തിക്കുന്നുവെന്നു പറഞ്ഞപ്പോള്‍ ഏറ്റവും കൂടുതല്‍ പ്രോത്സാഹിപ്പിച്ചതും ഇന്നസെന്റ് തന്നെയാണ്.
ഈ സിനിമ ചിരിപ്പിക്കും. നന്നായി തന്നെ ചിരിപ്പിക്കും' എന്ന് ലാല്‍ പറഞ്ഞു.
പാണ്ട ഡാഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അലന് ആന്റണിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. കഥയും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത് ലാല്‍ തന്നെയാണ്.
അലക്സ് ജെ പുളിക്കല്‍ ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും നിര്‍വഹിക്കുന്ന 'T സുനാമി'യുടെ സംഗീതം കൈകാര്യം ചെയ്യുന്നത് യക്സന്‍ ഗാരി പെരേരയും നേഹ എസ് നായരും ചേര്‍ന്നാണ്. പ്രവീണ്‍ വര്‍മയാണ് കോസ്റ്റ്യൂം ഡിസൈന്ര്.
ഇന്നസെന്റ്, മുകേഷ്, അജു വര്‍ഗ്ഗീസ്, ബാലു വര്‍ഗ്ഗീസ്, സുരേഷ് കൃഷ്ണ, ബിനു അടിമാലി, ആരാധ്യ ആന്‍, അരുണ്‍ ചെറുകാവില്‍, ദേവി അജിത്, നിഷ മാത്യു, വത്സല മേനോന്, സിനോജ് വര്‍ഗ്ഗീസ്, സ്മിനു എന്നിങ്ങനെ വന്‍ താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. തൃശൂര്‍ പരസര പ്രദേശങ്ങളിലും യു.സി. കോളേജ് എന്നിവിടങ്ങളിലുമായിട്ടാണ് 'T സുനാമി' ചിത്രീകരിച്ചിരിക്കുന്നത്.