സി എന്‍ എ-
കൊച്ചി:
സംവിധായകര്‍ ലാല്‍, മകന് ലാല്‍ ജൂനിയറും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന 'Tസുനാമി' എന്ന ചിത്രത്തിന്റെ ട്രെയ്ലര് പുറത്തിറങ്ങി.
'ഹ.. അല്ലച്ചോ... എന്തൂട്ടീ... സുന ???'
എന്ന് ചോദിച്ച് തുടങ്ങുന്ന രസകരമായ ട്രെയ്ലര് മഞ്ജു വാര്യര്‍, നിവിന്‍ പോളി, ആസിഫ് അലി എന്നിവര്‍ ചേര്‍ന്നാണ് പുറത്തിറക്കിയിരിക്കുന്നത്.
ഒരു പൂര്‍ണ്ണ കോമഡി എന്റര്‍ടൈനറായിരിക്കും ഈ ചിത്രമെന്നത് ട്രെയ്ലറില് നിന്നുതന്നെ വ്യക്തമാണ്.
മലയാള സിനിമയില്‍ ഹ്യൂമറിന്റെ പുതിയ തലങ്ങള്‍ കണ്ടെത്തിയ നടന് ഇന്നസെന്റ് ലാലുമായുള്ള സൗഹൃദ സംഭാഷണത്തിനിടയില്‍ പറഞ്ഞ തമാശകളുടെ കൂട്ടത്തിലെ ഒരു തമാശയില്‍ നിന്നുമാണ് സിനിമയുടെ ത്രെഡാണ് സിനിമയിലെത്തിച്ചേര്‍ന്നത്.
ചിത്രത്തില്‍ ബാലു വര്‍ഗ്ഗീസ്, അജു വര്‍ഗ്ഗീസ്, മുകേഷ്, ഇന്നസെന്റ്, സിനോജ് വര്‍ഗ്ഗീസ്, സ്മിനു സിജോ, നിഷ മാത്യു, ദേവീ അജിത് തുടങ്ങിയ പ്രമുഖര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
തിരക്കഥ സംഭാഷണം ലാല്‍ എഴുതുന്നു. അലക്സ് ജെ പുളിക്കല്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സംഗീതം- യാഖ്സാന്‍ ഗ്രേ പെരേര, നേഹ നായര്‍, എഡിറ്റര്‍- രതീഷ് രാജ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- അനൂപ് വേണു ഗോപാല്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- അനീഷ് പെരുമ്പിലാവ്, കല- പ്രതാപ് രവീന്ദ്രന്, വസ്ത്രാലങ്കാരം- പ്രവീണ്‍ വര്‍മ്മ, മേക്കപ്പ്- ആര് ജി വയനാടന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- നിതിന്‍ മൈക്കിള്‍, സ്റ്റില്‍സ്- ഷിജിന് പി രാജ്, പരസ്യക്കല- ഹെസ്ടണ് ലിനോ.
മാര്‍ച്ച് 11ന് 'Tസുനാമി' തിയ്യേറ്ററിലെത്തും. വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.