Editor- MM Kamath
തിരു:
ദുര്‍ഗ്ഗ പ്രോഡക്ഷന്‍സിന്റെ ബാനറില്‍ അവതരിപ്പിക്കുന്ന 'തത് ത്വം അസി' എന്ന നൃത്ത സംഗീത ആല്‍ബം പ്രശസ്ത ചലച്ചിത്ര താരം മാലാ പാര്‍വ്വതി തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
കര്‍ണ്ണാടക സംഗീത ത്രിമുര്‍ത്തികളില്‍ പ്രധാനിയായ ശ്രീ മുദ്ദുസ്വാമി ദിക്ഷിതര്‍ രചിച്ച കുമുദക്രിയ രാഗത്തിലെ 'അര്‍ദ്ധനാരീശ്വരം ആരാധയാമി...' എന്ന കൃതിയാണ് ഈ ആല്‍ബത്തിന്റെ ആധാരം.
'ശിവനും പാര്‍വ്വതിയും കൂടിച്ചേരുമ്പോള്‍ അത് അജയ്യശക്തിയായി മാറുന്നു' എന്ന ഹൈന്ദവ സങ്കല്പത്തെ ആധാരപ്പെടുത്തി, 'ട്രാന്‍സ്ജെന്‍ഡേഴ്സ്' എന്ന മഹത്വപൂര്‍ണ്ണമായ ആശയം 'തത് ത്വം അസി'യിലൂടെ അവതരിപ്പിക്കുന്നു.
പാലക്കാട് ചെമ്പൈ മെമ്മോറിയല്‍ ഗവണ്മെന്റ് മ്യൂസിക് കോളേജിലെ മൃദംഗവിഭാഗം അദ്ധ്യാപകനായ ഡോക്ടര്‍ അനീഷ്കൃഷ്ണ കുട്ടംപേരൂരിന്റെ ആശയത്തിന് ശ്രീ അഭിരാം രമേശ് സംവിധാനം നിര്‍വ്വഹിക്കുന്നു.
തിരുവനന്തപുരം 'മിഥിലാലയ' നൃത്തവിദ്യാലയത്തിലെ അദ്ധ്യാപികയായ, പ്രശസ്ത നര്‍ത്തകി വി മൈഥിലി ടീച്ചറാണ് കൊറിയോഗ്രാഫി നിര്‍വ്വഹിക്കുന്നു.
പ്രശസ്ത ചലച്ചിത്ര താരം ദേവകി രാജേന്ദ്രന്, വിധുന് കുമാര്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ഈ ആല്‍ബത്തില്‍, തിരുവനന്തപുരം ഗവണ്മെന്റ് വിമന്‍സ് കോളേജിലെ സംഗീതവിഭാഗം അദ്ധ്യാപിക വിനീത ഗാനം ആലപിക്കുന്നു. മ്യൂസിക് പ്രോഗ്രാമിംങ്- ആനന്ദ് ആര് ജയറാം, ഛായാഗ്രഹണം- ജോസഫ് രാജു തടത്തില്‍.
ആല്‍ബത്തിന്റ എച്ച്ഡി ക്വാളിറ്റിയില്‍ ഫുള്‍ വീഡിയോ വിനീതയുടെ യൂട്യൂബ് പേജില്‍ ലഭ്യമാണ്. വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com