Editor- MM Kamath
കൊച്ചി:
ആസിഫ്അലി, രജിഷ വിജയന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിബു ജേക്കബ് സംവിധാനം 'എല്ലാം ശരിയാകും' എന്ന ചിത്രത്തിലെ 'തന്നെ.. തന്നെ...' എന്നാരംഭിക്കുന്ന, വില്ല്യ ഫ്രന്‍സിസ് ആലപിച്ച അടിപൊളി പ്രണയഗാനം റിലീസായി.
പ്രശസ്ത സംഗീതസംവിധായകന് ഔസേപ്പച്ചന് സംഗീതം പകരുന്നു ഇരുനൂറാമത്തെ ചിത്രമാണ് 'എല്ലാം ശരിയാകും'.
ഗാനരചന- ബി കെ ഹരിനാരായണന്.
സത്യം ഓഡിയോസാണ് ഗാനങ്ങള്‍ അവതരിപ്പിക്കുന്നത്.
ഷാരിസ് മുഹമ്മദ് തിരക്കഥ, സംഭാഷണം എഴുതുന്നു.
കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, ജോണി ഏന്റണി, ജെയിംസ് ഏല്യ, ജോര്‍ഡി പൂഞ്ഞാര്‍, സേതുലക്ഷ്മി, മഹാനദി ഫെയിം തുളസി തുടങ്ങിയലവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
എഡിറ്റര്‍- സൂരജ് ഇ എസ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- മനോജ് പൂങ്കുന്നം, കല- ദിലീപ് നാഥ്, കൊറിയോഗ്രഫര്‍- പ്രസന്ന സുജിത്, മേക്കപ്പ്- റഹീം കൊടുങ്ങല്ലൂര്‍, വസ്ത്രാലങ്കാരം- നിസ്സാര്‍ റഹ്മത്ത്, സ്റ്റില്‍സ്- ലിബിസണ്‍ ഗോപി, പോസ്റ്റര്‍ ഡിസൈന്‍- റോസ്മേരി ലില്ലു, അസോസിയേറ്റ് ഡയറക്ടര്‍- രാജേഷ് ഭാസ്ക്കര്‍, ഡിബിന്‍ ദേവ്, ഓഡിയോഗ്രാഫി- എം.ആര്.രാജകൃഷ്ണന്, സൗണ്ട് ഡിസൈന്‍- വിക്കി, കിഷന് സപ്ത റെക്കോര്‍ഡ്സ്, വിഎഫ്എക്സ്- ഡിജിബ്രിക്സ് എന്റര്ടെയിന്ന്മെന്റ്, ഡിഐ- പ്രിസം ആന്‍ഡ് പിക്സല്‍സ്, സ്റ്റുഡിയോയില്‍ ട്രാക്കിംഗ്- ഒ.എം.കെ.എ. തൃശൂര്‍, വോയ്സ് റെക്കോര്‍ഡിംഗ് & മിക്സിംഗ്- സായി പ്രകാശ്, കൊച്ചിന് ഹരിഷന് മൈസ്റ്റുഡിയോയില്‍, & മാസ്റ്റേഴ്സ്.
അസിസ്റ്റന്റ് ഡയറക്ടര്‍- ഷാബില്‍, സിന്റോ സണ്ണി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ഉണ്ണി പൂങ്കുന്നം, ഷിന്റോ ഇരിങ്ങാലക്കുട, പ്രൊഡക്ഷന്‍ മാനേജര്‍- അനീഷ് നന്ദിപുലം, വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.
നവംമ്പര്‍ 19ന് സെന്‍ട്രല്‍ പിക്ചേഴ്സ് റിലീസ് 'എല്ലാം ശരിയാകും' തിയ്യേറ്ററിലെത്തിക്കും.
Online PR - CinemaNewsAgency.Com