സി എന്‍ എ-
കൊച്ചി:
നിര്‍മല്‍ ബേബി വര്‍ഗീസ് സംവിധാനം ചെയ്ത 'തരിയോട്' എന്ന ഡോക്യുമെന്ററി ഇംഗ്ലണ്ടിലെ 'ലിഫ്റ്റ് ഓഫ് ഗ്ലോബല്‍ നെറ്റ്വര്‍ക്ക് സെഷന്‍സ്' എന്ന ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുത്തു.
മേളയിലെ ഷോര്‍ട്ട് ഡോക്യുമെന്ററി എന്ന വിഭാഗത്തിലേയ്ക്കാണ് ചിത്രം തിരഞ്ഞെടുത്തത്. ഇംഗ്ലണ്ടിലെ പൈന്‍വുഡ് സ്റ്റുഡിയോയില്‍ ജനുവരി 18 നാണ് മേള തുടങ്ങുന്നത്.
പത്തോമ്പതാം നൂറ്റാണ്ടില്‍ തരിയോടും മലബാറിലെ മറ്റു ചില പ്രദേശങ്ങളിലും നടത്തിയിരുന്ന സ്വര്‍ണ ഖനനത്തിന്റെ ചരിത്രവും, ഖനനത്തിന്റെ ഇന്നത്തെ സാധ്യതകളും ചര്‍ച്ച ചെയ്യുന്ന ചിത്രത്തില്‍ പ്രശസ്ത ചരിത്രകാരനായ കെ. കെ. എന്‍. കുറുപ്പ്, സീനിയര്‍ ജേര്‍ണലിസ്റ്റും എഴുത്തുകാരനുമായ ഓ. കെ. ജോണി, കൂടാതെ ചില മുതിര്‍ന്ന നാട്ടുകാരുടെ അഭിമുഖങ്ങങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ചിത്രം മുന്‍പ് യൂറോപ്പിലെ സ്ലോവാക്യയില്‍ നടന്ന കൊഷിറ്റ്സെ ഇന്റര്‍നാഷണല്‍ മന്ത്ലി ഫിലിം ഫെസ്റ്റിവലിലേയ്ക്ക് തെരഞ്ഞടുക്കപ്പെടുകയും ബെസ്റ്റ് െ്രെടലെര്‍ കാറ്റഗറിയില്‍ ഫൈനലിസ്റ്റ് ആവുകയും ചെയ്തിരുന്നു.
കാസബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബേബി ചൈതന്യ നിര്‍മ്മിച്ച ഈ ചരിത്ര ഡോക്യൂമെന്ററി ഫിലിമിന്റെ ദൈര്‍ഘ്യം നാല്‍പ്പത് മിനിറ്റാണ്. ബ്രിട്ടീഷ് സംഗീത സംവിധായകന് ഒവൈന്‍ ഹോസ്കിന്‍സ് പശ്ചാത്തല സംഗീതമൊരുക്കിയ ഡോക്യുമെന്ററിയുടെ വിവരണം ദേശീയ അവാര്‍ഡ് ജേതാവായ അലിയാറാണ്. ചിത്രത്തിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് സംവിധായകന് കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്കിലൂടെ പങ്കിട്ടിരുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: മാത്യു എം. തോമസ്, ഫാ. ബിജു മാവറ, ഛായാഗ്രഹണം: മിഥുന് ഇരവില്‍, നിര്‍മല്‍ ബേബി വര്‍ഗീസ്. അഡിഷണല്‍ ക്യാമറ: ഷോബിന്‍ ഫ്രാന്‍സിസ്, അശ്വിന് ശ്രീനിവാസന്, ഷാല്വിന് കെ പോള്‍. സംവിധാന സഹായികള്‍: വി. നിഷാദ്, അരുണ്‍ കുമാര്‍ പനയാല്‍, ശരണ്‍ കുമാര്‍ ബാരെ. വിവരണം: പ്രൊഫ. അലിയാര്, കലാസംവിധാനം: സനിത എ. ടി, നറേഷന് റെക്കോര്‍ഡിങ് ആന്‍ഡ് ഫൈനല്‍ മിക്സിങ്ങ്: രാജീവ് വിശ്വംഭരന്, ട്രാന്സ്ലേഷന് ആന്‍ഡ് സബ്ടൈറ്റില്‍സ്: നന്ദലാല്‍ ആര്, സെന്‍സര്‍ സ്ക്രിപ്റ്റ്: സി. എസ്. അജിത്ത്.
ഇതേ പശ്ചാത്തലത്തില്‍ മറ്റൊരു ബിഗ് ബജറ്റ് സിനിമ കൂടി ഒരുക്കാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. ഡോക്യൂമെന്ററിയുടെ സംവിധായകന് നിര്‍മല്‍ ബേബി വര്‍ഗീസ് തന്നെ സംവിധാനം ചെയ്യുന്ന തരിയോട്: ദി ലോസ്റ്റ് സിറ്റി' എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്‍ ഹോളിവുഡില്‍ നിന്നടക്കമുള്ള പ്രമുഖരും ഭാഗമാകുന്നുണ്ട്.