സി എന്‍ എ-
കൊച്ചി:
തിരുവനന്തപുരത്ത് നടന്ന സെവന്‍ത്ത് ആര്‍ട്ട് ഇന്‍ഡിപെന്‍ഡന്റ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്കാരം 'തരിയോട്' എന്ന ചിത്രത്തിന്റെ സംവിധായകന് നിര്‍മല്‍ ബേബി വര്‍ഗീസ് നേടി.
വയനാടിന്റെ സ്വര്‍ണ്ണ ഖനന ചരിത്രം പറയുന്ന ഡോക്യുമെന്ററി മുമ്പ് യൂറോപ്പിലെ സ്ലോവാക്യയില്‍ നടന്ന കൊഷിറ്റ്സെ ഇന്റര്‍നാഷണല്‍ മന്ത്ലി ഫിലിം ഫെസ്റ്റിവലിലേക്കും ഇംഗ്ലണ്ടിലെ ലിഫ്റ്റ് ഓഫ് ഗ്ലോബല്‍ നെറ്റ് വര്‍ക്ക് സെഷന്‍സ് എന്ന ചലച്ചിത്ര മേളയിലേയ്ക്കും തിരഞ്ഞെടുത്തിരുന്നു.
കാസബ്ലാങ്ക ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബേബി ചൈതന്യ നിര്‍മ്മിച്ച ഡോക്യൂമെന്ററിയുടെ പശ്ചാത്തല സംഗീതമൊരുക്കിയത് ബ്രിട്ടീഷ് സംഗീത സംവിധായകന് ഒവൈന്‍ ഹോസ്കിന്‍സാണ്. നാല്‍പ്പത് മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയുടെ വിവരണം ദേശീയ അവാര്‍ഡ് ജേതാവായ അലിയാറാണ്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: മാത്യു എം. തോമസ്, ഫാ. ബിജു മാവറ, ഛായാഗ്രഹണം: മിഥുന് ഇരവില്‍, നിര്‍മല്‍ ബേബി വര്‍ഗീസ്. അഡിഷണല്‍ ക്യാമറ: ഷോബിന്‍ ഫ്രാന്‍സിസ്, അശ്വിന് ശ്രീനിവാസന്, ഷാല്വിന് കെ പോള്‍. സംവിധാന സഹായികള്‍: വി. നിഷാദ്, അരുണ്‍ കുമാര്‍ പനയാല്‍, ശരണ്‍ കുമാര്‍ ബാരെ. വിവരണം: പ്രൊഫ. അലിയാര്, കലാസംവിധാനം: സനിത എ. ടി, നറേഷന് റെക്കോര്‍ഡിങ് ആന്‍ഡ് ഫൈനല്‍ മിക്സിങ്ങ്: രാജീവ് വിശ്വംഭരന്, ട്രാന്സ്ലേഷന് ആന്‍ഡ് സബ്ടൈറ്റില്‍സ്: നന്ദലാല്‍ ആര്, സെന്‍സര്‍ സ്ക്രിപ്റ്റ്: സി. എസ്. അജിത്ത്.
വയനാട്ടിലെ കാവുംമന്ദം സ്വദേശിയായ നിര്‍മല്‍ 2016 ല്‍ സംവിധാനം ചെയ്ത 'മിറര്‍ ഓഫ് റിയാലിറ്റി', 'മാറ്റം: ദി ചേഞ്ച്' എന്നീ ഷോര്‍ട്ട് ഫിലിമുകള്‍ 2020 ല്‍ ആമസോണ്‍ പ്രൈമിലും ആപ്പിള്‍ ടി വി യിലും റിലീസ് ചെയ്തിരുന്നു. തുടര്‍ന്ന് ചില ഇന്റര്‍നാഷണല്‍ ചലച്ചിത്ര മേളകളിലും ഈ ഹൃസ്വ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
2019 ല്‍ റിലീസ് ചെയ്ത 'കലിപ്പ്' എന്ന ചിത്രത്തിന്റെ അസോസിയേറ്റ് എഡിറ്ററായിരുന്ന നിര്‍മല്‍. ചില സിനിമകള്‍ക്ക് പി.ആര്.ഒ. ജോലികളും പോസ്റ്റര്‍ ഡിസൈനും ചെയ്തിട്ടുണ്ട്.
'തരിയോട്' എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തതിലൂടെയാണ് നിര്‍മല്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ഇതേ പശ്ചാത്തലത്തില്‍ ഒരു വലിയൊരു സിനിമയും നിര്‍മല്‍ ഒരുക്കുന്നുണ്ട്.
'തരിയോട്: ദി ലോസ്റ്റ് സിറ്റി' എന്ന് പേരിട്ടിരിക്കുന്ന ഈ ചരിത്ര സിനിമയില്‍ ഹോളിവുഡില്‍ നിന്നടക്കമുള്ള പല വിദേശ താരങ്ങളും ഭാഗമാകുന്നുണ്ട്.
മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫുട്ടേജ് സിനിമയായ 'വഴിയെ' ആണ് നിര്‍മലിന്റെ പുറത്തിറങ്ങാനുള്ള ചിത്രം. ഹോളിവുഡ് സംഗീത സംവിധായകന് ഇവാന് ഇവാന്‍സാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകന്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടന്നുവരികയാണ്.