എഎസ് ദിനേശ്-
കൊച്ചി :
പ്രശസ്ത നടന് ദിലീപിന്റെ സഹോദരന് അനൂപ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തട്ടാശ്ശേരി കൂട്ടം'.
ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ അര്ജുന് അശോകന് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഗണപതി, അനീഷ്, അല്ലു അപ്പു, സിദ്ധിഖ്, വിജയരാഘവന്, കോട്ടയം പ്രദീപ്, പ്രിയംവദ, ശ്രീലക്ഷമി, ഷൈനി സാറ, തുടങ്ങിയ പ്രമുഖ താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.
അമ്മാവനോടൊപ്പം സ്വര്‍ണ്ണപണി ചെയ്തു പോന്ന സഞ്ജു, ഇനിയും ഇവിടെ തന്നെ നിന്നാല്‍ ജീവിതത്തില്‍ വിജയം ഉണ്ടാകില്ലെന്ന് തോന്നിയപ്പോള്‍ തന്റെ ആഗ്രഹം പോലെ സിവില്‍ സര്‍വീസ് കോച്ചിംങിന് ചേരുന്നു. ഇതിനൊടൊപ്പം തന്നെ യൂബര്‍ ഓടിക്കാന്‍ പോയിരുന്ന സഞ്ജു ആതിര എന്ന പെണ്‍കുട്ടിയെ പരിചയപ്പെട്ട് പ്രണയത്തിലാകുന്നു. പ്രണയത്തിനിടയില്‍ ഉണ്ടായചില പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം ശ്രമിക്കുന്നതിന്റെ രസകരമായ മുഹൂര്‍ത്തങ്ങളാണ് ചിത്രത്തിലുള്ളത്.
ജിയോ പിവിയുടെ കഥയ്ക്ക് സന്തോഷ് ഏച്ചിക്കാനം തിരക്കഥ,സംഭാഷണമെഴുതുന്നു.
ജിതിന് സ്റ്റാന്‍സിലോവ്സ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. രാജീവ് നായര്‍, സഖി എല്‍സ എന്നിവരുടെ വരികള്‍ക്ക് ശരത്ത് ചന്ദ്രന് സംഗീതം പകരുന്നു.
എഡിറ്റിങ് സാജന്.