സി എന്‍ എ-
കൊച്ചി:
സുരാജ് വെഞ്ഞാറമ്മൂടും നിമിഷ സജയനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍'.
സിനിമ ഓടിടി റിലീസിന് തയ്യാറെടുക്കുന്നുവെന്ന പുതിയ വിവരമാണ് പുറത്തുവരുന്നത്.
ജിയോ ബേബി സംവിധാനം ചെയ്യുന്ന സിനിമ നീസ്ട്രീം (Neestream) എന്ന ഓടിടി പ്ലാറ്റ്ഫോമിലൂടെയാണ് വേള്‍ഡ് പ്രീമിയറായി പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
സാലു കെ തോമസാണ് ചിത്രത്തിന്റെഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ഫ്രാന്‍സിസ് ലൂയിസ് ആണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്. സൂരജ് എസ് കുറുപ്പാണ് സംഗീതം ഒരുക്കുന്നത്.