Editor- MM Kamath
കൊച്ചി:
ബാബു ആന്റണി പ്രധാന കഥാപാത്രമാകുന്ന ആക്ഷന്‍ ത്രില്ലര്‍ 'ദ് ഗ്രേറ്റ് എസ്കേപ്പ്' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി.
സൗത്ത് ഇന്ത്യന്‍ യുഎസ് ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സന്ദീപ് ജെ എല്‍ ആണ്.
സംവിധായനകന് തന്നെയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചത്.
ബോബ് എന്ന ധീരനും, മികച്ച യോദ്ധാവുമായ കഥാപാത്രത്തെയാണ് ബാബു ആന്റണി അവതരിപ്പിക്കുന്നത്.
ബാബു ആന്റണിയോടൊപ്പം, സംവിധായകന് സന്ദീപും മലയാളത്തിലെയും ഹോളിവുഡിലെയും മികച്ച താരങ്ങളും പുതുമുഖങ്ങളും വേഷമിടുന്നു.
ഇതുവരെ മലയാളത്തില്‍ പരീക്ഷിച്ചിട്ടില്ലാത്ത ഹോളിവുഡ് ലെവല്‍ ആക്ഷന്‍ രംഗങ്ങളായിരിക്കും ഈ ചിത്രത്തിന്റെ പ്രത്യേകത.
'ദി ഗ്രേറ്റ് എസ്കേപ്പ്' ബാബു ആന്റണിയുടെ പുതിയൊരു മുഖമായിരിക്കും അവതരിപ്പിക്കുക.
ഒക്ടോബര്‍ 16 ന് 'ദ് ഗ്രേറ്റ് എസ്കേപ്പിന്റെ ചിത്രീകരണം ടെക്സാസിലെ ഓസ്റ്റിനില്‍ ആരംഭിക്കും.
Online PR - CinemaNewsAgency.Com