CNA
കൊച്ചി:
കേരള സിനി സ്റ്റണ്ട് അസോസിയേഷന് അവതരിപ്പിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ മ്യൂസിക് വീഡിയോ ആല്‍ബം ആണ് 'ദി ഓര്‍ഗണ്‍ ബ്രോക്കര്‍'.
പ്രശസ്ത സംഘട്ടനസംവിധായകന്‍ പവര്‍ സ്റ്റാര്‍ അംജത്ത് മൂസ ആശയവും സംവിധാനവും നിര്‍വ്വഹിക്കുന്നു.
സുദീപ് പച്ചാട്ട്, ഹസ്സന് ഹാജി മംഗലശ്ശേരി എന്നിവരാണ് നിര്‍മാണം. അവയവദാനത്തിന്റെ മറവില്‍ നടക്കുന്ന കച്ചവടമാണ് പ്രമേയം.
മലയാള താരങ്ങള്‍ക്കൊപ്പം വിദേശ താരങ്ങളും ഇതില്‍ അഭിനയിക്കുന്നു. ഒരു സിനിമ പോലെ കണ്ട് ആസ്വദിക്കാന്‍ പറ്റിയ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ ഈ വീഡിയോ ആല്‍ബം റംസാന് നാളില്‍ പ്രേക്ഷകരില്‍ എത്തും.
ഫൈസല്‍ റെമീഷ് ഛായാഗ്രാഹണവും ഷമീര്‍ എഡിറ്റിങ്ങും വിജയന് വസ്ത്രാലങ്കാരവും നവാസ് ചമയവും വീറ്റ് രാഗ് സംഗീതവും നിര്‍വഹിക്കുന്നു.
ഗായകന്- ബെന്നറ്റ് ഗിഡിയോണ്‍. പ്രൊഡക്ഷന്‍ കണ്ട്രോളര്- പി. പി. കരീം. കോസ്റ്റ്യൂം ഡിസൈന്‍- സുന്ദര്‍ മഹല്‍, പരസ്യകല- സത്യന്‍സ്, വാര്‍ത്തകള്‍- ഏബ്രഹാം ലിങ്കണ്.
Online PR - CinemaNewsAgency.Com