Editor- MM Kamath
കൊച്ചി:
സാകോണ്‍ മീഡിയയുടെ ഹ്രസ്വചിത്രം 'ദി അദര്‍ സൈഡി'ന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി.
'The Countdown Begins to Reveal the Otherside' എന്ന ശീര്‍ഷകത്തോടെ മൂന്ന് വ്യത്യസ്ത പോസ്റ്ററുകളാണ് പുറത്തിറങ്ങിയത്.
'ക്യാപ്റ്റന്‍', 'വെള്ളം' എന്നീ ചിത്രങ്ങളുടെ സംവിധായകന് ജി. പ്രജേഷ് സെന്‍, കോസ്റ്റ്യൂം ഡിസൈനറും 'മേരീ ആവാസ് സുനൊ' കോപ്രൊഡ്യൂസറുമായ ആന്‍ സരിഗ, ഗാനരചയിതാവ് നിധീഷ് നടേരി തുടങ്ങിയവര്‍ ഫേസ് ബുക്കില്‍ പോസ്റ്റര്‍ പങ്കുവെച്ചു.
പുതിയ കാലഘട്ടത്തിലെ ഗൗരവമേറിയ വിഷയമാണ് ചിത്രത്തിന്റെ പ്രമേയമെന്ന് സംവിധായകന് അന്‍സാര്‍ നെടുമ്പാശ്ശേരി ഫേസ്ബുക്കില്‍ കുറിക്കുന്നു.
നിര്‍മ്മാതാവു കൂടിയായ ഷിഹാബ് സാകോണിന്റെ കഥയ്ക്ക് അസോസിയേറ്റ് ഡയറക്ടര്‍ എം. കുഞ്ഞാപ്പ തിരക്കഥയെഴുതി. നൗഷാദ് ഷെരീഫ് ആണ് ഛായാഗ്രഹണം. കലാസംവിധാനം: റഹ്മാന് ഡിസൈന്‍, ചിത്രസംയോജനം: രാജീവ് രാമചന്ദ്രന്, സംഗീതം: ഷിയാദ് കബീര്‍, സ്റ്റില്‍സ്: ഷാജി വര്‍ണം, പ്രൊഡക്ഷന്‍ കണ്ട്രോളര്: നിസാര്‍ വാരാപ്പുഴ, പ്രൊഡഷ്ഷന് എക്സിക്യൂട്ടീവ്: കെ.എ. നജീബ്. കാമറ സഹായികള്‍: രോഹിത് കിഷോര്‍, അഖില്‍ കൃഷ്ണനാഥന്‍, അനന്ദു, നിഥിന് പ്രദീപ്, ആര്‍ട്ട് സഹായി: മുഹമ്മദ് നിഹാല്‍, ക്രിയേറ്റീവ് സപ്പോര്‍ട്ട്: അന്‍സാര്‍ പള്ളിപ്പുറം, പബ്ലിസിറ്റി ഡിസൈനിംഗ്: എം. കുഞ്ഞാപ്പ.
ജനുവരി 15ന് ചിത്രം റിലീസ് ചെയ്യും.