CNA
കൊച്ചി:
വഴിതെറ്റിപ്പോകുന്ന യുവതയ്ക്ക് കുടുംബത്തിന്റെ സ്നേഹവും കരുതലും കാവലായിരിക്കണമെന്ന് ഓര്‍മ്മപ്പെടുത്തുന്ന ഹ്രസ്വചിത്രം 'ദി അദര്‍സൈഡ്' (The Otherside) യൂട്യൂബില്‍ റിലീസായി.
Sacon Mediaയുടെ യൂട്യൂബ് ചാനലിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്.
പ്രശസ്ത നടന് ജയന് ചേര്‍ത്തലയും പുതുമുഖം മുഹമ്മദ് രന്തീസിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രം കൗമാരക്കാരനും അച്ഛനും തമ്മിലുള്ള ബന്ധത്തിലൂടെ സാമൂഹിക പ്രസക്തമായ വിഷയം പ്രമേയമാക്കുന്നു.
അന്‍സാര്‍ നെടുമ്പാശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ, നിര്‍മ്മാതാവ് കൂടിയായ ഷിഹാബ് സാകോണിന്റെതാണ്.
സ്ക്രിപ്റ്റ് & അസോസിയേറ്റ് ഡയറക്ടര്‍: എം. കുഞ്ഞാപ്പ, ഛായാഗ്രഹണം: നൗഷാദ് ഷെരീഫ്, കലാസംവിധാനം: റഹ്മാന് ഡിസൈന്‍, ചിത്രസംയോജനം: രാജീവ് രാമചന്ദ്രന്, സംഗീതം: ഷിയാദ് കബീര്‍.
മറ്റു അണിയറ പ്രവര്‍ത്തകര്‍: സ്റ്റില്‍സ്: ഷാജി വര്‍ണം, പ്രൊഡക്ഷന്‍ കണ്ട്രോളര്: നിസാര്‍ വാരാപ്പുഴ, പ്രൊഡഷ്ഷന് എക്സിക്യൂട്ടീവ്: കെ.എ. നജീബ്. കാമറ സഹായികള്‍: രോഹിത് കിഷോര്‍, അഖില്‍ കൃഷ്ണനാഥന്‍, അനന്ദു, നിഥിന് പ്രദീപ്, ആര്‍ട്ട് സഹായി: മുഹമ്മദ് നിഹാല്‍, ക്രിയേറ്റീവ് സപ്പോര്‍ട്ട്: അന്‍സാര്‍ പള്ളിപ്പുറം.
Online PR - CinemaNewsAgency.Com