എംഎം കമ്മത്ത്
കൊച്ചി:
മമ്മൂട്ടിയുടെ ഹൊറര്‍ സസ്പെന്‍സ് ത്രില്ലര്‍ 'ദി പ്രീസ്റ്റ്' ആമസോണ്‍ പ്രൈം വീഡിയോയില്‍ ഏപ്രില്‍ 14ന് വിഷു ദിനത്തില്‍ റിലീസ് ചെയ്യുന്നു.
ഇന്ത്യയിലെയും 240 രാജ്യങ്ങളിലെയും ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് ചിത്രം ഓണ്‍ലൈനില്‍ വിഷു ദിനത്തില്‍ കാണാം.
നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രമാണ് ഇത്.
മമ്മൂട്ടിയും മഞ്ജുവാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന സവിശേഷതയും ചിത്രത്തിനുണ്ട്. കോവിഡിന് ശേഷം തീയേറ്ററുകളില്‍ റിലീസ് ചെയ്ത ആദ്യ മമ്മൂട്ടി ചിത്രമായിരുന്നു 'ദി പ്രീസ്റ്റ്'. ചിത്രത്തില്‍ പുരോഹിതന്റെ കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. ചിത്രത്തില്‍ നിഖില വിമല്‍, സാനിയ ഇയ്യപ്പന്‍, രമേശ് പിഷാരടി, ജഗദീഷ് എന്നിവരും പ്രധാനവേഷത്തിലെത്തുന്നു.
ആന്റോ ജോസഫ്, ഉണ്ണികൃഷ്ണന് ബി, വി. എന്‍ ബാബു എന്നിവര്‍ ചേര്‍ന്ന് ആന്റോ ജോസഫ് ഫിലിം കമ്പനി, ആര്.ഡി ഇല്ലുമിനേഷന്‍സ് എന്നീ കമ്പനികളുടെ ബാനറിലാണ് 'ദി പ്രീസ്റ്റിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത്.
Online PR - CNA.