സി എന്‍ എ-
കൊച്ചി:
ഹാന്‍ കാംഗിന്റെ 'ദ വെജിറ്റേറിയന്‍' എന്ന പ്രസിദ്ധ കൊറിയന്‍ നോവലിനെ ആസ്പദമാക്കി കെ ഗോപിനാഥന് തന്റെ മൂന്നാമത്തെ ചിത്രത്തിന്റെ തിരക്കഥ രചന പൂര്‍ത്തിയാക്കിയിരിക്കുകയാണ്.
നോവലിന്റെ കേന്ദ്ര പ്രമേയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് നമ്മുടെ സാംസ്കാരിക പാരമ്പര്യത്തില്‍ നിന്നും പ്രസക്തമായ ഘടകങ്ങളും സമകാലിക ലോകവും മനുഷ്യാവസ്ഥയും അനുഭവിക്കുന്ന ഉത്കണ്ഠകളും ഉള്‍ക്കൊണ്ടുകൊണ്ടാണ് തിരക്കഥ രൂപപ്പെട്ടിരിക്കുന്നത്. എത്രയും വേഗം നിര്‍മ്മാണം പൂര്‍ത്തിയാക്കാനാവും വിധം പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊടിരിക്കുകയാണ്.