ന്യൂസ് ഡെസ്ക്-
കൊച്ചി :
സംസ്ഥാനത്ത് സിനിമാ തീയേറ്ററുകള്‍ വീണ്ടും തുറക്കാന്‍ ഒരുങ്ങുന്നു. കൊവിഡ് മഹാമാരിയെതുടര്‍ന്ന് പൂട്ടിയിട്ട തീയേറ്ററുകള്‍ 15 മുതലാകും തുറന്ന് പ്രവര്‍ത്തിക്കുക. ഇല ക്ട്രിസിറ്റിയുടെ കാര്യത്തിലും ജി എസ് ടി യുടെ കാര്യത്തിലടക്കം പ്രത്യേക ആനുകൂല്യങ്ങള്‍ നല്കണമെന്നതിയേറ്റര് ഉടമകളുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കാത്തത് കൊണ്ട് അസോസിയേഷന് കീഴിലുള്ള സിനിമാശാലകള്‍ ഉടനെയൊന്നും തുറക്കാന്‍ സാധ്യതയില്ല. അതേസമയം ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ നിയന്ത്രണത്തിലുള്ള തീയേറ്ററുകള്‍ നവംബര്‍ 15 മുതല്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നാണ് അറിയുന്നത്. കേരളത്തിലെ സ്ഥിതിഗതികളെക്കാള് വ്യത്യസ്തമാണ് അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ കാണുന്നത്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് അടച്ചിട്ട തീയേറ്ററുകള്‍ നവംബര്‍ 10 ന് തുറക്കും. ചലച്ചിത്ര വ്യവസായവുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുതമിഴ് സിനിമ സംഘടനകള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് നിബന്ധനകളോടെ യുള്ള സര്‍ക്കാരിന്റെ ഇപ്പോഴത്തെതീരുമാനം. ആദ്യഘട്ടത്തില്‍ 50 ശതമാനം സീറ്റുകളിലേക്കുള്ള ടിക്കറ്റുകള്‍ മാത്രമേ നല്കാന് പാടുള്ളൂ. 180 പേരില്‍ കൂടാത്ത ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഷൂട്ടിംഗ് നടത്താനും അനുമതിനല്‍കിയിട്ടുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ മാസം 15 മുതല്‍ തന്നെ തീയേറ്ററുകള്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചുവെങ്കിലും പഴയതുപോലെ പ്രേക്ഷകര്‍ വന്നു തുടങ്ങിയിട്ടില്ല. വരും ദിവസങ്ങളില്‍ വലിയ മാറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ചലച്ചിത്രലോകം.