സി എന്‍ എ-
കൊച്ചി:
അനില്‍ വി. നാഗേന്ദ്രന് രചനയും സംവിധാനവും നിര്‍വ്വഹിച്ച 'തീ' എന്ന റൊമാന്റിക് ആക്ഷന്‍ ത്രില്ലര്‍ സിനിമയുടെ ആദ്യ ഗാനം റിലീസായി.
സംവിധായകന് അനില്‍ വി. നാഗേന്ദ്രന് എഴുതി വരികള്‍ക്ക് രെജു ജോസഫ് സംഗീതം പകര്‍ന്ന് ഉണ്ണി മേനോന്, സോണിയ ആമോദ് എന്നിവര്‍ ചേര്‍ന്ന് ആലപിച്ച 'തുളസിപൂവുകളെ...' എന്ന ഹൃദ്യ ഗാനമാണ് റിലീസാക്കിയത്.
മുഹമ്മദ് മുഹ്സിന് എം.എല്‍.എ., സാഗര എന്നിവരാണ് ഈ ഗാനരംഗത്ത് അഭിനയിച്ചിട്ടുള്ളത്.
യൂ ക്രിയേഷന്‍സ്, വിശാരദ് ക്രിയേഷന്‍സ് എന്നിവയുടെ ബാനറില്‍ അനില്‍ വി നാഗേന്ദ്രന് കഥ തിരക്കഥ ഗാനങ്ങള്‍ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തീ'.
യുവ എം.എല്‍.എ. മുഹമ്മദ് മുഹസ്സ്, സാഗര എന്നിവരെ നായികാനായകന്മാരാകുന്ന ഈ ചിത്രത്തില്‍ 'വസന്തത്തിന്റെ കനല്‍വഴികളില്‍' എന്ന ചിത്രത്തില്‍ സമുദ്രക്കനിക്കൊപ്പം നായക വേഷം ചെയ്ത ഋതേഷ്, അതിശക്തനായ വില്ലനാകുന്നു. അന്താരാഷ്ട്രശൃംഖലകളുള്ള അധോലോക നായകനായി വിസ്മയപ്പെടുത്തുന്ന
ഗെറ്റപ്പില്‍ ഇന്ദ്രന്‍സും എത്തുന്നു.
പ്രേംകുമാര്‍, വിനുമോഹന്‍, രമേഷ് പിഷാരടി, അരിസ്റ്റോ സുരേഷ്, ഉല്ലാസ് പന്തളം, പ്രസാദ് കണ്ണന്, വി.കെ.ബൈജു, പയ്യന്‍സ് ജയകുമാര്‍, ജോസഫ് വില്‍സണ്‍, കോബ്ര രാജേഷ്, സോണിയ മല്‍ഹാര്‍, രശ്മി അനില്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇതിനുപുറമെ വിവിധ മേഖലകളിലെ പ്രതിഭാധനരായ പ്രമുഖരും മികച്ച വേഷങ്ങളുമായി ചിത്രത്തിലെത്തുന്നുണ്ട്.
കെ. സുരേഷ് കുറുപ്പ്, എക്സ് എം.പി. കെ. സോമപ്രസാദ് എം.പി., സി.ആര്.മഹേഷ് എം.എല്‍.എ., അരനൂറ്റാണ്ടിലധികമായി നാടകരംഗത്ത് രംഗകലയുടെ ആചാര്യനായി വിരാജിക്കുന്ന ആര്‍ട്ടിസ്റ്റ് സുജാതന്‍, പിന്നണിഗായ കന് ഉണ്ണിമേനോന്, ജീവകാരുണ്യരംഗത്ത് ശ്രദ്ധേയനായ നാസര്‍ മാനു, സാഹസികന്നെന്ന നിലയില്‍ ലോക റെക്കോര്‍ഡ് ജേതാവായ ഡോള്‍ഫിന്‍ രതീഷ്, ജനാധിപത്യ മഹിളാ അസോസി യേഷന്‍ നേതാവ് സൂസന് കോടി തുടങ്ങിയവരെല്ലാം ഈ ചിത്രത്തിലൂടെ തങ്ങളുടെ കഴിവ് തെളിയിക്കുന്നു.
എട്ട് സംഗീത സംവിധായകരുമായി സംഗീതരംഗത്ത് ചരിത്രം സൃഷ്ടിച്ച 'വസന്തത്തിന്റെ കനല്‍വഴികളില്‍' പോലെ തന്നെ മനോഹരമായ ഏട്ട് ഗാനങ്ങള്‍ ഈ ചിത്രത്തിലുമുണ്ട്. രെജു ജോസഫ്, അഞ്ചല്‍ ഉദയകുമാര്‍, സി.ജെ.കുട്ടപ്പന്, അനില്‍ വി.നാഗേന്ദ്രന് എന്നിവര്‍ ഈണമിട്ട ഗാനങ്ങള്‍ ഉണ്ണിമേനോന്, ശ്രീകാന്ത്, സി.ജെ കുട്ടപ്പന്, പി.കെ. മേദിനി, ആര്.കെ.രാംദാസ്, രെജു ജോസഫ്, കലാഭവന്‍ സാബു, മണക്കാട് ഗോപന്, റെജി കെ.പപ്പു സോണിയ ആമോദ്, ശുഭ, കെ.എസ്.പിയ, നിമിഷ സലിം (എം.എസ്. ബാബുരാജിന്റെ ചെറുമകള്‍), അരിസ്റ്റോ സുരേഷ്, ഉല്ലാസ് പന്തളം തുടങ്ങിയവര്‍ ആലപിക്കുന്നു.
അഞ്ചല്‍ ഉദയകുമാര്‍ പശ്ചാത്തലസംഗീതം ഒരുക്കുന്നു.
ക്യാമറാമാന് കവിയരശിന്റെ നേതൃത്വത്തിലാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- കാര്ത്തികേയന്, എഡിറ്റിംഗ്- ജോഷി എ.എസ്, കുമാരപുരം, സൗണ്ട് ഡിസൈനര്‍- എന്‍.ഹരികുമാര്‍, വാര്‍ത്ത പ്രചരണം-
എ എസ് ദിനേശ്.
Online PR - CNA.