Editor- MM Kamath
കൊച്ചി:
ഉത്ര വധക്കേസ് പ്രതി സൂരജിന് എന്തു ശിക്ഷ ബഹുമാനപ്പെട്ട കോടതി കൊടുക്കും എന്നാണ് ജനം ഉറ്റ് നോക്കുന്നത്. കേരളത്തിന് ഇന്നുവരെ കേട്ടുകേള്വിയില്ലത്ത കൊലപാതകം...
ഒരു പെണ്‍കുട്ടിയെ വിഷപാമ്പിനെ കൊണ്ട് കടുപ്പിച്ച് കൊല്ലുക എന്നുള്ളത് കേരള മനസാക്ഷിയെ ഞെട്ടിച്ചിരുന്ന വാര്‍ത്തയാണ്.
ഉത്രയും, വിസ്മയയും നമുക്കു മുന്നില്‍ നില്ക്കുമ്പോള് സോഷ്യല്‍ മീഡീയായിലൂടെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ് ഒരു കൂട്ടം കലാകാരന്മാര്.
പ്രശസ്ഥ കലാസംവിധായകനും ബ്ലോഗറുമായ അനില്‍ കുമ്പഴ കഥയും സംവിധാനവും ചെയ്ത 'തീക്കോല്‍ തഴമ്പവള്‍' ഒരു സംഗീത ആല്‍ബം സോങ്ങ് വൈക്കം വിജയലക്ഷമിയുടെ ശബദത്തില് ഇതിനോടകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞു. ദീപ്തി കല്യാണി, അഭിജിത്ത് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഉത്ര എന്ന പെണ്‍കുട്ടിയുടെ പ്രതികാരമായി തന്നെ ജനങ്ങള്‍ ഏറ്റെടുത്ത ആല്‍ബം, ജോസ് എറോണിയുടെ നിര്‍മ്മാണത്തില്‍ DMD യുടെ വരികള്‍ക്ക് വൈക്കം മോന്‍സ് രാജാണ് സംഗീതം നല്‍കിയിരിക്കുന്നത്.
ദീപ്തി കല്യാണി മുഖ്യവേഷത്തില്‍ എത്തുന്ന ഈ ഗാനം മനുഷ്യത്വമുള്ള ഒരോ മലയാളിയും അഗ്രഹിക്കുന്ന വിധി തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്.
'തീക്കോല്‍ തഴമ്പവള്‍' എന്ന് തുടങ്ങുന്ന പാട്ടാണ് ഇത്. 'ഗാര്‍ഹിക പീഡനങ്ങളില്‍ വെന്തു വെണ്ണീറായ എല്ലാ പെണ് ജന്മങ്ങള്ക്കും... സമര്‍പ്പിക്കുന്നു.'
എന്ന് പറഞ്ഞാണ് ഈ സംഗീത ആല്‍ബം തുടങ്ങുന്നത്.
കഥ, സംവിധാനം- അനില്‍ കുമ്പഴ, നിര്‍മ്മാണം- ജോസ് എറോണി, രചന- ഡി.എം.ഡി., സംഗിതം- വൈക്കം മോന്‍സ് രാജ്, ആലാപനം- വൈക്കം വിജയലക്ഷമി,
ക്യാമറ- അനിയന് ചിത്രശാല, എഡിറ്റര്‍- ആനന്ദ് എസ് വിജയ്, കലാസംവിധാനം- സഞ്ജയ് നാഥ്, ഹരി, ചമയം- പ്രദീപ് പുന്നമട, വസ്ത്രലങ്കാരം- നിള നിരഞ്ജന, നിര്‍മ്മാണ നിര്‍വ്വഹണം- ജോബിന് മാത്യു, പോസ്റ്റര്‍ ഡിസൈന്‍- ജയരാജ് ആനാവൂര്‍, യൂണിറ്റ്- മതര്‍ലാന്‍ഡ് സിനി യൂണിറ്റ്, പാലാരിവട്ടം.
Online PR - CinemaNewsAgency.Com