CNA
കൊച്ചി:
വന്‍വിജയം നേടിയ 'വെള്ളിമൂങ്ങ', 'ജോണി ജോണിയെസ് അപ്പാ' എന്നീ ചിത്രങ്ങള്‍ക്കു തിരക്കഥ രചിച്ച ജോജി തോമസും, വെളളി മൂങ്ങയുടെ സഹ സംവിധായകനായ രാജേഷ് മോഹനും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തീപ്പൊരി ബെന്നി'. ഈ ചിത്രത്തിന്റെ ചിത്രീകരണം തൊടുപുഴയില്‍ ആരംഭിച്ചു.
ഒരു കര്‍ഷക ഗ്രാമത്തില്‍ തീവ്രമായ ഇടതുപക്ഷ ചിന്താഗതിയുള വട്ടക്കുട്ടയില്‍ ചേട്ടായിയുടേയും രാഷ്ട്രീയത്തെ വെറുക്കുന്ന മകന് തീപ്പൊരി രാഷ്ടീയ നേതാവിന്റേയും മകന് ബെന്നിയുടേയും ജീവിത സന്ദര്‍ഭങ്ങളെ കോര്‍ത്തിണക്കി ഒരുക്കുന്ന ഒരു തികഞ്ഞ കുടുംബ ചിത്രമാണ് 'തീപ്പൊരി ബെന്നി'.
യുവ നിരയിലെ ശ്രദ്ധേയ നായ നടന് അര്ജുന് അശോകനാണ് തീപ്പൊരി ബെന്നിയെ അവതരിപ്പിക്കുന്നത്.
വട്ടക്കുട്ടയില്‍ ചേട്ടായിയെ ജഗദീഷും അവതരിപ്പിക്കുന്നു.
ഫെമിനാ ജോര്‍ജാണ് നായിക. 'മിന്നല്‍ മുരളി' എന്ന ചിത്രത്തിലെ നായികയായിരുന്നു ഫെമിന.
ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെബിന്‍ ബക്കറാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഷെബിന്‍ ബെക്കര്‍ പ്രൊഡക്ഷന്‍സിന്റെ പത്താമത്തെ ചിത്രമാണിത്. 'മുല്ല', 'പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും', 'ചാര്‍ലി', 'ടേക്ക് ഓഫ്', 'തട്ടും പുറത്ത് അച്യുതന്', 'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍', 'സൂപ്പര്‍ ശരണ്യ', 'പൂവന്', എന്നീ ചിത്രങ്ങളായിരുന്നു മുന്‍ ചിത്രങ്ങള്‍.
ടി.ജി. രവി, പ്രേംപ്രകാശ്, സന്തോഷ് കീഴാറ്റൂര്‍, ഷാജു ശീധര്‍, ശ്രീകാന്ത് മുരളി, റാഫി, നിഷാ സാരംഗ് എന്നിവരും പ്രധാന താരങ്ങളാണ്.
സംഗീതം- ശ്രീരാഗ് സജി, ഛായാഗ്രഹണം- അജയ് ഫ്രാന്‍സിസ് ജോര്‍ജ്, എഡിറ്റിംഗ്- സൂരജ് ഇ.എസ്., കലാസംവിധാനം- മിഥുന് ചാലിശ്ശേരി, കോസ്റ്റ്യൂം ഡിസൈന്‍- ഫെമിന ജബ്ബാര്‍, ചമയം- കിരണ്‍ രാജ്, മനോജ്.കെ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- കുടമാളൂര്‍ രാജാജി, ഫിനാന്‍സ് കണ്ട്രോളര്- ഉദയന്‍ കപ്രശ്ശേരി, പ്രൊഡക്ഷന്‍ മാനേജേഴ്സ്- നോബിള്‍ ജേക്കബ് ഏറ്റുമാനൂര്‍, എബി കോടിയാട്ട്, പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ്- രാജേഷ് മേനോന്,
പ്രൊഡക്ഷന്‍ കണ്ട്രോളര്- അലക്സ് ഇ. കുര്യന്.
- വാഴൂര്‍ ജോസ്.
Online PR - CinemaNewsAgency.Com