CNA
കൊച്ചി:
'ജിബൂട്ടി'ക്ക് ശേഷം അമിത് ചക്കാലയ്ക്കല്‍, എസ്.ജെ സിനു കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രമാണ് 'തേര്'.
റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
കുടുംബകഥയുടെ പശ്ചാത്തലത്തില്‍ ആക്ഷന്‍ ത്രില്ലറായാണ് ചിത്രം അണിയിച്ചൊരുക്കുന്നത്.
ബ്ലൂ ഹില്‍ നെയ്ല്‍ കമ്യൂണികേഷനും നെയ്ല്‍ & ബ്ലൂ ഹില്‍ മോഷന്‍ പിക്ചേഴ്സിന്റെ സഹകരണത്തോടെ ജോബി. പി. സാം നിര്‍മ്മിച്ച്, എസ്.ജെ സിനു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണിത്.
വെറും 32 ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ ലൊക്കേഷന്‍ പാലക്കാടും പരിസരപ്രദേശങ്ങളുമായിരുന്നു.
അമിത് ചക്കാലയ്ക്കലിന് പുറമേ ബാബുരാജ്, വിജയരാഘവന്, കലാഭവന്‍ ഷാജോണ്‍, അസീസ് നെടുമങ്ങാട്, സ്മിനു സിജോ, ആര്.ജെ നില്‍ജ, സഞ്ജു ശിവറാം, പ്രശാന്ത് അലക്സാണ്ടര്‍, ശ്രീജിത്ത് രവി, വീണ നായര്‍, ഷെഫീഖ്, റിയ സൈറ, നില്‍ജ കെബേബി, ടി ഡി ശ്രീനിവാസ്, പ്രമോദ് വെളിയനാട്, സുരേഷ് ബാബു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ഡിനില്‍ പി കെയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും.
ഛായാഗ്രഹണം- ടി ഡി ശ്രീനിവാസ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍- തോമസ് പി മാത്യൂ, എഡിറ്റര്‍- സംജിത് മുഹമ്മദ്, സംഗീതം- യാക്സാന്‍ & നേഹ, കലാസംവിധാനം- പ്രശാന്ത് മാധവ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ബിജു കെ തോമസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അനിരുദ്ധ് സന്തോഷ്, സ്റ്റണ്ട്- വിക്കി മാസ്റ്റര്‍, ദിനേശ് കാശി, കോസ്റ്റ്യൂം- അരുണ്‍ മനോഹര്‍, മേക്കപ്പ്- ആര്‍ജി വയനാടന്‍, സൗണ്ട് മിക്സിംഗ്- വിപി നായര്‍, VFX- മിരാകി, സൗണ്ട് ഡിസൈന്‍- ഒലി സൗണ്ട് ലാബ്സ്, സ്റ്റില്‍സ്- രാംദാസ് മാത്തൂര്‍, ഡിസൈന്‍- മനു ഡാവിഞ്ചി.
Online PR - CinemaNewsAgency.Com