സി എന്‍ എ-
കൊച്ചി:
25th IFFK യില്‍ തിരുവനന്തപുരം, കൊച്ചി, തലശ്ശേരി വേദികളില്‍ പ്രേക്ഷകരുടെ നിറഞ്ഞ കയ്യടി നേടുകയും മികച്ച രണ്ടാമത്തെ ചിത്രത്തിനൊപ്പം മികച്ച കഥയ്ക്കുള്ള പുരസ്കാരവും നേടിയ ചിത്രമാണ് 'തിങ്കളാഴ്ച നിശ്ചയം'.
ചിത്രം ഒടിടി റിലീസ് ആയിരിക്കുമെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ Sony Liv ഒടിടിയില്‍ ചിത്രം റിലീസ് ചെയ്തിരിക്കുകയാണ്.
കുടുംബ ബന്ധത്തിലെ സ്വേഛാതിപത്യത്തിനുള്ള ഒരടിയാണ് ഈ സിനിമ. ഒരു കുടുംബത്തില്‍ നടക്കുന്ന വിവാഹ നിശ്ചയവും, നിശ്ചയത്തിനെത്തിച്ചേരുന്ന ബന്ധുക്കളിലൂടെ കുടുംബത്തിലെ പല രഹസ്യങ്ങളും പരസ്യമാകുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.
ഒട്ടേറെ പുതുമുഖങ്ങളാണ് സിനിമയിലെ അഭിനേതാക്കള്‍.
കന്നട സിനിമ നിര്‍മ്മാതാക്കളായ പുഷകര്‍ മല്ലികാര്‍ജ്ജുനയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 'കഥയൊന്തു സുരുവാഗിതെ' എന്ന ഹിറ്റ് കന്നട ചിത്രത്തിനു ശേഷം കാഞ്ഞങ്ങാട്കാരനായ സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന ആദ്യ മലയാള ചിത്രമാണ് 'തിങ്കളാഴ്ച നിശ്ചയം'.
പ്രാദേശിക ഭാഷയില്‍ സംഭാഷണങ്ങളുള്ള ചിത്രത്തില്‍ കാഞ്ഞങ്ങാട്കാര് തന്നെയാണ് വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നതും.
അതാണ് 'മേഡ് ഇന്‍ കാഞ്ഞങ്ങാട്' എന്നാണ് ടാഗ്ലൈന് ചിത്രത്തിന് വന്നത്.
തിരക്കഥ- സെന്ന ഹെഗ്ഡെ, ശ്രീരാജ് രവീന്ദ്രന്. ഛായാഗ്രഹണം- ശ്രീരാജ് രവീന്ദ്രന്, സംഗീതം- മുജീബ് മജീദ്, എഡിറ്റിങ്- ഹരിലാല്‍ കെ രാജീവ്, ശബ്ദമിശ്രണം- നിക്സണ്.
ചിത്രത്തില്‍ സുനില്‍ സി.കെ., മനോജ് കെ.യു, സുചിത്രാദേവി, എബി ഗണേഷ്, മനോജ് കെ.യു., റെഞ്ചി കാങ്കോല്‍, രാജേഷ് മാധവന്, രാജേഷ് മാധവന്, ഉണ്ണിമായ നാലപ്പാടം, അനഘ നാരായണന്, അനുരൂപ് പി., അജിഷ പ്രഭാകരന്, ഉണ്ണിരാജ, സുനില്‍ സൂര്യ, അഖിലേഷ് തോയമ്മല്‍, രാജീവന് വെള്ളൂര്‍, അര്പിത് പി ആര്, ഐശ്വര്യ സുരേഷ് എന്നിവന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.
Sony Liv ന്റെ ആദ്യമായി ഡയറക്റ്റ് റിലീസ് ചെയ്യുന്ന മലയാളം സിനിമയാണ് 'തിങ്കളാഴ്ച നിശ്ചയം'.
വാര്‍ത്ത പ്രചരണം- എം.എം. കമ്മത്ത്
Online PR - CinemaNewsAgency.Com
CLICK TO WATCH 'തിങ്കളാഴ്ച നിശ്ചയം'