Editor - MM Kamath
കൊച്ചി:
സൂപ്പര്‍ ഹിറ്റ് മോഹന്‍ലാല്‍ സംഗീത് ശിവന് ചിത്രം 'യോദ്ധ'യ്ക്കു ശേഷം നേപ്പാളിന്റെ പശ്ചാത്തലത്തില്‍ ചിരിയുടെ അമിട്ടു പൊട്ടിക്കുന്ന ഒരു ചിത്രം അണിഞ്ഞൊരുങ്ങുന്നു.
ചിത്രം 'തിരിമാലി'.
നവാഗതനായ രാജീവ് ഷെട്ടി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് എസ്.കെ. ലോറന്‍സാണ്.
'ശിക്കാരി ശംഭു'വിനു ശേഷം ഏയ്ഞ്ചല്‍ മരിയ സിനിമാ മാസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം നേപ്പാളിലും കുളു മൊണാലിയുമായി പൂര്‍ത്തിയായിരിക്കുകയാണ്.
അടുത്ത ലൊക്കേഷന്‍ കൊച്ചിയാണ്. ബിബിന്‍ ജോര്‍ജ്, ധര്മ്മജന് ബൊള്‍ഗാട്ടി, ജോണി ആന്റണി എന്നിവര്‍ ഈ ചിത്രത്തിലെ കേന്ദ്ര കഥാപാതങ്ങളെ അവതരിപ്പിക്കുന്നു.
സലിംകുമാര്‍, ഇന്നസന്റ്, സോഹന്‍ സീനുലാല്‍, കൊച്ചുപ്രേമന്, ഇടവേള ബാബു, നസീര്‍ സംക്രാന്തി, അസീസ് പാലക്കാട്, തെസ്നി ഖാന് എന്നിവരും പ്രധാന കഥാപാത്രണളെ അവതരിപ്പിക്കുന്നു.
അന്ന രേഷ്മ രാജനാണ് നായിക.
കേരളത്തില്‍ ചെറുകിട ലോട്ടറി കച്ചവടം നടത്തുന്ന ബേബി എന്ന യുവാവ്. തന്റെ ആത്മ സ്നേഹിതനായ പീറ്ററും നാട്ടിലെ പലിശക്കാരനായ അലക്സാണ്ടറും ഒന്നിച്ച് നേപ്പാളിലേക്കു ഒരു യാത്ര പോകേണ്ടതായി വരുന്നു.
അവരുടെ യാത്രയും അവിടെ അവര്‍ നേരിടേണ്ടി വരുന്ന സംഭവങ്ങളുമാണ് അത്യന്തം രസാകരമായ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
ഇതിനിടയിലൂടെ സമൂഹത്തിലെ ജീവിതഗന്ധിയായ ചില സന്ദേശങ്ങളും ഈ ചിത്രം നല്‍കുന്നുണ്ട്.
ബേബിയെ ബിബിന്‍ ജോര്‍ജും, പീറ്ററിനെ ധര്മ്മജന് ബൊള്‍ഗാട്ടിയും, അലക്സാണ്ടറെ ജോണി ആന്റണിയും അവതരിപ്പിക്കുന്നു.
നേപ്പാളിലെ സൂപ്പര്‍ നായിക സ്വസ്തിമാ കട്ക ഈ ചിത്രത്തിലെ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
സേവ്യര്‍ അലക്സും, രാജീവ് ഷെട്ടിയും ചേര്‍ന്നാണ് തിരക്കഥ രചിക്കുന്നത്.
ഒരു ഹിന്ദി ഗാനമുള്പ്പടെ നാലു ഗാനങ്ങളാണ് ഈ ചിത്രത്തിലുണ്ട്. പ്രശസ്ത ബോളിവുഡ് ഗായികയായ സുനിധി ചൗഹാന്, ആണ് ഇതിലെ ഹിന്ദി ഗാനമാലപിക്കുന്നത്.
ഗാനങ്ങള്‍- അജീഷ് ദാസ്, സംഗീതം- ബിജിബാല്‍, ഛായാഗ്രഹണം- ഫൈസല്‍ അലി, എഡിറ്റിംഗ്- വി.സാജന്, കലാസംവിധാനം- അഖില്‍ രാജ്, മേക്കപ്പ്- റോണക്സ് സേവ്യര്‍, കോസ്റ്റ്യും ഡിസൈന്‍- ഇര്‍ഷാദ് ചെറുകുന്ന്, അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ്- മനേഷ് ബാലകൃഷ്ണന്, രതീഷ് മൈക്കിള്‍. പ്രൊജക്റ്റ് ഡിസൈനര്‍-
ബാദ്ഷ, പ്രൊഡക്ഷന്‍ കണ്ട്രോളര്- ശ്രീകുമാര്‍ ചെന്നിത്തല, പി ആര് ഒ- വാഴൂര്‍ ജോസ്.
Online PR - CinemaNewsAgency.Com