MM Kamath
കൊച്ചി:
നടി അഹാന കൃഷ്ണ സംവിധായികയാകുകയാണ്. അഹാന ഇന്നലെ, തന്റെ ജന്മദിനത്തില് സാമൂഹ്യ മാധ്യമത്തിലിട്ട പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
'Presenting to you all THONNAL, My Debut Directorial.
This was a tiny little seed in my head 6 months ago, and over the last few months, we gave it love, care and nourishment and watched it come to life. So I suppose, it's safe to call this My First Baby.
A bunch of people I love came together to make it, right from the heart. And on the 30th of October, Thonnal will step out from our heart, and hopefully make its way into yours!
Also, Happy Birthday to Me.' എന്നായിരുന്നു അഹാന കൃഷ്ണയുടെ പോസ്റ്റ്.
ഇപ്പോള്‍ അഹാനയുടെ ആദ്യ സംവിധാന സംരഭത്തിന്റെ പോസ്റ്റര്‍ പുറത്തു വന്നിരിക്കുകായണ്.
'തോന്നല്‍' എന്നാണ് താന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്.
ഒക്ടോബര്‍ 30ന് 'തോന്നല്‍' തുടങ്ങുമെന്ന് അഹാന തന്റെ പോസ്റ്റില്‍ പറഞ്ഞു.
ദി ട്രൈബ് കോണ്‍സെപ്റ്റ്സ് ബാനറാണ് ചിത്രത്തിന്റെ നിമ്മാണം.
സംഗീതം- ഗോവിന്ദ് വസന്ദ, ഛായാഗ്രഹണം- നിമിഷ് രവി, വോകല്‍സ്- ഹണി നഫീസ, ഗാനരചന- ഷറഫു, എഡിറ്റര്‍- മിഥുന് മുരളി, പ്രൊഡക്ഷന്‍ ഡിസൈന്‍- അനീസ് നാടോടി, കോസ്റ്റ്യം ഡിസൈന്‍- മൃദുല മുരളി, മേക്കപ്പ്- സുബി വടകര, സൗണ്ട് ഡിസൈന്‍- നിവേദ മോഹന്‍ദാസ്, ബാങ്കിങ് പാര്‍ട്ണര്‍- Mia's Cupcakery, പ്രൊഡക്ഷന്‍ കൊണ്ട്രോളര്- ജയേഷ് എല്‍ ആര്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- രാകേഷ് രാജന്, സ്റ്റീല്‍സ്- അഭിഷേക് വി എസ്, VFX- വിഷ്ണുരാജ് പി ആര്, പബ്ലിസിറ്റി ഡിസൈന്‍സ്- എസ്തെറ്റിക് കുഞ്ഞമ്മ.
രാജീവ് രവി സംവിധാനം ചെയ്ത 'ഞാന്‍ സ്റ്റീവ് ലോപ്പസി'ലെ 'അഞ്ജലി' എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് മലയാള സിനിമയില്‍ അരങ്ങേറ്റംക്കുറിച്ച അഹാന പിന്നീട് 'ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള', 'ലൂക്ക', 'ഡോട്സ്', 'പതിനെട്ടാം പടി', 'പിടികിട്ടാപ്പുള്ളി' എന്നീ ചിത്രങ്ങളില്‍ ഇതിനകം അഭിനയിച്ചു. 'അടി', 'നാന്‍സി റാണി' തുടങ്ങിയവയാണ് റിലീസിന് തയ്യാറെടുക്കുന്ന സിനിമകള്‍.
Online PR - CinemaNewsAgency.Com