സി എന്‍ എ-
കൊച്ചി:
പ്രശസ്ത ക്യാമറമാനും സംവിധായകനുമായ രാജീവ് രവി ഒരുക്കുന്ന തുറമുഖ ത്തില്‍ നിവിന്‍ പോളികേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 'തുറമുഖം' അനൗണ്‍സ് ചെയ്ത നാള് മുതല്‍ സിനിമാ ആസ്വാദകര്‍ വലിയ പ്രതീക്ഷയിലാണ്. മാസങ്ങള്‍ക്കു മുമ്പ് തുടക്കമിട്ട സിനിമയുടെ റിലീസ് തീയതി ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നു. മെയ് 13 ന് ഈദ് നാളില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപനം.
കൊച്ചി തുറമുഖം പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രമാണ് തുറമുഖം. കമ്മട്ടിപ്പാടം' എന്ന ചിത്രത്തിനു ശേഷം കൊച്ചി തുറമുഖം പശ്ചാത്തലമാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തുറമുഖം'. നിവിന്‍ പോളി, ഇന്ദ്രജിത്ത് സുകുമാരന്‍, നിമിഷ സജയന്, അര്ജുന് അശോകന്, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, മണികണ്ഠന് ആര് ആചാരി എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.