എംഎം കമ്മത്ത്
കൊച്ചി:
പ്രശസ്ത സിനിമ സംവിധായകനും ഛായാഗ്രഹകനുമായ രാജീവ് രവി സംവിധാനം ചെയ്യുന്ന 'തുറമുഖം' എന്ന ചിത്രത്തിന്റെ മെയ്ദിന പോസ്റ്റര്‍ റിലീസായി.
കടലും കരയും മനുഷ്യരും കെട്ടുപിണഞ്ഞു കിടക്കുന്ന കഥാന്തരീക്ഷത്തില്‍ മൂന്ന് കാലഘട്ടങ്ങളുടെ ജീവിതം പകര്‍ത്തുന്ന ചിത്രമാണ് 'തുറമുഖം'.
നിവിന്‍ പോളി, നിമിഷ സജയന്, ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്ജുന് അശോകന്, സുദേവ് നായര്‍, മണികണ്ഠന് ആചാരി തുടങ്ങിയവരാണ് 'തുറമുഖത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
രാജീവ് രവി സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് 'തുറമുഖം'. അതുകഴിഞ്ഞുള്ള സിനിമയാണ് 'കുറ്റവും ശിക്ഷയും'.
'തുറമുഖം' അതിന്റെ ചിത്രീകരണ ഘട്ടത്തില്‍ തന്നെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. കണ്ണൂരിലെ കൂറ്റന്‍ സെറ്റില്‍ ധാരാളം ആര്‍ട്ടിസ്റ്റുകളും അതിനേക്കാള്‍ കൂടുതല്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും പങ്കെടുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് 'തുറമുഖം'.
രാജീവ് രവി സംവിധാനം ചെയ്ത ഓരോ സിനിമയും വ്യത്യസ്ത അനുഭവങ്ങളാണ്. വൈവിധ്യമായ കാഴ്ചകളാണ് നല്‍കുന്നത്. രാജീവ് രവി മുന്‍പു ചെയ്ത ചിത്രങ്ങളിലേക്ക് നോക്കിയാല്‍ 'തുറമുഖം' പുതിയൊരു ദൃശ്യാനുഭവമായിരിക്കും സമ്മാനിക്കുക.
ചരിത്രപരമായ ഒരു അടയാളപ്പെടുത്തല്‍ കൂടിയാണ് ഈ സിനിമ. രാജീവ് രവി എന്ന ഛായാഗ്രാഹകനെയും സംവിധായകനെയും അതിലുപരി മികച്ച ഒരു കലാകാരനെ തുറമുഖത്തിലൂടെ കാണാന്‍കഴിയും.
തിരക്കഥ, സംഭാഷണം- ഗോപന് ചിദംബരം, എഡിറ്റര്‍- ബി. അജിത്കുമാര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഗോകുല്‍ ദാസ്.
തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ട് നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് 'തുറമുഖം'.
വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.
Online PR - CNA.