സി എന്‍ എ-
കൊച്ചി:
നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന 'തുറമുഖം' റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ ജനശ്രദ്ധ നേടിയ ചിത്രമാണ്. പ്രത്യേക കളര്‍ ടോണില്‍ കടപ്പുറത്ത് ആള്‍ക്കൂട്ട ആക്രമണത്തെയും പോരാട്ടത്തെയും ഓര്‍മപ്പെടുത്തുന്ന തുറമുഖത്തിന്റെ 2nd ലുക്ക് പോസ്റ്റര്‍ 'ഫിലിം കാംപാനിയന്' തെരഞ്ഞെടുത്ത 2020 ലെ മികച്ച പത്ത് സിനിമ പോസ്റ്ററുകളില്‍ അഞ്ചാം സ്ഥാനം നേടി.
'കമ്മട്ടിപ്പാട'ത്തിന് ശേഷം രാജീവ് രവി സംവിധാന ചുമതലയേറ്റ ചിത്രമാണ് 'തുറമുഖം'. കടലിലെയും കടപ്പുറത്തെയും ജീവിതങ്ങളുടെ കഥ പറയുന്ന തുറമുഖത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ഗോപന് ചിദംബരന് ആണ്. നിര്‍മ്മാണം സുകുമാര്‍ തെക്കേപ്പാട്ട്.
പ്രശസ്ത പോസ്റ്റര്‍ ഡിസൈനേഴ്സായ ഓള്‍ഡ് മോങ്കസ് തുറമുഖത്തിന്റെ പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.