MM Kamath
കോഴിക്കോട് :
പ്രേക്ഷക മനം കവര്‍ന്ന 'അദൃശ്യം' എന്ന ഹൃസ്വചിത്രത്തിനുശേഷം നടനും സംവിധായകനുമായ കലന്തന് ബഷീര്‍ സംവിധാനം ചെയ്യുന്ന പുതിയ ഷോര്‍ട്ട് മുവിയാണ് 'ട്രാക്ക്' (TRACK).
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തുറന്നുകാട്ടുന്ന, തിന്മകള്ക്കെതിരെ വിരല്‍ ചൂണ്ടുന്ന 'ട്രാക്ക്' (TRACK) എന്ന ഷോര്‍ട്ട് മുവിയുടെ ടീസര്‍ ലോക വനിതാദിനമായ മാര്‍ച്ച് 8ന് മനോരമ മ്യൂസിക്കിന്റെ യുട്യൂബ് ചാനലിലൂടെ കേരളത്തിലെ സാംസ്കാരിക സാമൂഹിക രംഗങ്ങളില്‍ മികവുതെളിയിച്ചു കൊണ്ടിരിക്കുന്ന വനിതാ പ്രവര്‍ത്തകരുടെ ഇന്‍സ്റ്റാഗ്രാമിലൂടെയും ഫെയിസ്ബുക്ക് പേജിലൂടെയും ടീസര്‍ റിലീസ് ചെയ്യുന്നു.
കഴിഞ്ഞ 28 വര്‍ഷത്തോളമായി ചലച്ചിത്ര, ടിവി രംഗത്ത് പ്രവര്‍ത്തിക്കുന്ന കലന്തന് ബഷീറാണ് 'ട്രാക്കിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്.
വാര്‍ത്ത പ്രചരണം- എം.എം. കമ്മത്ത്
Online PR - CinemaNewsAgency.Com