CNA
കൊച്ചി:
നടന് ഇര്‍ഷാദ് അലി, സംവിധായകന് എം എ നിഷാദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കെ സതീഷ് കഥയെഴുതി സംവിധാനം ചെയ്യുന്ന 'ടു മെന്‍' എന്ന ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസായി.
എം എ നിഷാദ് അവതരിപ്പിക്കുന്ന 'അബൂക്ക' എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് റിലീസായത്.
ആഗസ്റ്റ് അഞ്ചിന് പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രത്തില്‍ രഞ്ജി പണിക്കര്‍, സാദ്ദിഖ്, സുധീര്‍ കരമന, സോഹന്‍ സീനുലാല്‍, ബിനു പപ്പു, മിഥുന് രമേശ്, സുനില്‍ സുഖദ, ഡോണീ ഡാര്വിന്, ലെന, അനുമോള്‍, ആര്യ, ധന്യ നെറ്റിയാല തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
ഡി ഗ്രൂപ്പിന്റെ ബാനറില്‍ മാനുവല്‍ ക്രൂസ് ഡാര്വിന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം മുഹാദ് വെമ്പായം എഴുതുന്നു.
സിദ്ധാര്‍ത്ഥ് രാമസ്വാമി ഛാഗ്രഹണം നിര്‍വ്വഹിക്കുന്നു.
റഫീക്ക് അഹമ്മദ് എഴുതിയ വരികള്‍ക്ക് ആനന്ദ് മധുസൂദനന് സംഗീതം പകരുന്നു. എഡിറ്റര്‍- വി സാജന്.
അവിശ്വസനീയമായ ഒരുപാട് ജീവിതാനുഭവങ്ങള്‍ നിറഞ്ഞ പ്രവാസജീവിത്തിലെ ഒറ്റക്കേള്‍വിയില്‍ അമ്പരപ്പിക്കുന്ന ഒരു യഥാര്‍ത്ഥ അനുഭവത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ഈ ചിത്രം തൊണ്ണൂറു ശതമാനവും ദുബായ് യില്‍ ചിത്രീകരിക്കുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ഡാനി ഡാര്വിന്, ഡോണീ ഡാര്വിന്, പ്രൊഡക്ഷന്‍ ഡിസൈനര്‍- ജോയല്‍ ജോര്‍ജ്ജ്, മേക്കപ്പ്- കിച്ചു ആയിരവല്ലി, വസ്ത്രാലങ്കാരം- അശോകന് ആലപ്പുഴ, കളറിസ്റ്റ്- സെല്‍വിന്‍ വര്‍ഗ്ഗീസ്, സൗണ്ട് ഡിസൈന്‍- ഗിജുമോന് ടി ബ്രുസി, ഫിനാന്‍സ് കണ്ട്രോളര്- അനൂപ് എം., പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com