Editor: MM Kamath
കൊച്ചി:
നടന് ഇര്‍ഷാദ് അലി, പ്രശസ്ത സംവിധായകന് എം എ നിഷാദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സതീഷ് കെ സംവിധാനം ചെയ്യുന്ന 'റ്റൂ മെന്‍' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി.
പ്രശസ്ത സംവിധായകരായ സിദ്ദിഖ്, രഞ്ജിത്ത്, ഉണ്ണികൃഷ്ണന്, സുരേഷ് ഉണ്ണിത്താന്, ജിത്തു ജോസഫ്, മഹേഷ് നാരായണന്, രഞ്ജിത്ത് ശങ്കര്‍, പ്രിയനന്ദനന്, അജയ് വാസുദേവ്, ജൂഡ് ആന്റണി ജോസഫ്, മിഥുന് മാനുവല്‍ തോമസ്, ഒമര്‍ ലുലു, സോഹന്‍ സീനുലാല്‍, ദീപു അന്തിക്കാട്, രാജേഷ് നായര്‍ തുടങ്ങിയവരുടെ ഫേസ് ബുക്ക് പേജിലൂടെ യാണ് റിലീസ് ചെയ്തത്.
ഡി ഗ്രൂപ്പിന്റെ ബാനറില്‍ മാനുവല്‍ ക്രൂസ് ഡാര്വ്വിന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം മുഹാദ് വെമ്പായം എഴുതുന്നു.
സിദ്ധാര്‍ത്ഥ് രാമസ്വാമി ഛാഗ്രഹണം നിര്‍വ്വഹിക്കുന്നു.
റഫീക്ക് അഹമ്മദ് എഴുതിയ വരികള്‍ക്ക് ആനന്ദ് മധുസൂദനന് സംഗീതമൊരുക്കുന്നു.
ഒരു സാധാരണ യാത്രയും അതിലെ അസാധാരണ സംഭവവികാസങ്ങളും പ്രമേയമാക്കി തൊണ്ണൂറു ശതമാനവും ദുബായില്‍ ചിത്രീകരിക്കുന്ന 'റ്റൂ മെന്‍' എന്ന ചിത്രത്തില്‍ പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ പ്രധാനമായും രണ്ട് മനുഷ്യരുടെ അസാധാരണ ബന്ധത്തിന്റെ കഥ പറയുകയാണ്.
അവിശ്വസനീയമായ ഒരുപാട് ജീവിതാനുഭവങ്ങള്‍ നിറഞ്ഞതാണ് പ്രവാസ ജീവിതം.
ഒറ്റക്കേള്‍വിയില്‍ അമ്പരപ്പിക്കുന്ന ഒരു യഥാര്‍ത്ഥ അനുഭവത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ഈ ചിത്രത്തില്‍ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ അഭിനയിക്കുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ഡാനി ഡാര്വിന്, ഡോണി ഡാര്വിന്, പ്രൊഡക്ഷന്‍ ഡിസൈനര്‍- ജോയല്‍ ജോര്‍ജ്ജ്, മേക്കപ്പ്- മനോജ് അങ്കമാലി, വസ്ത്രാലങ്കാരം-സുനില്‍ റഹ്മാന്, എഡിറ്റര്‍, കളറിസ്റ്റ്- ശ്രീകുമാര്‍ നായര്‍, സൗണ്ട് ഡിസൈന്‍- രാജാകൃഷ്ണന് എം ആര്, ഫിനാന്‍സ് കണ്ട്രോളര്- അനൂപ് എം, വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.
Online PR - CNA.