സി എന്‍ എ-
മുംബൈ:
ബോളിവുഡ് ചിത്രം 'ബ്രഹ്മസ്ത്രം' 300 കോടി ബഡ്ജറ്റ് മറികടന്നതായി വെളിപ്പെടുത്തല്‍. സിനിമയുടെ ടോട്ടല്‍ ബഡ്ജറ്റ് 300 കോടി രൂപയാണ് പ്രതീക്ഷിച്ചിരുന്നത്. 2020 ഡിസംബറില്‍ റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം ലോക്ഡൗണ്‍ കാരണം ഷൂട്ടിംഗ് കൃത്യസമയത്ത് പൂര്‍ത്തിയാക്കാനോ റിലീസ് ചെയ്യാനോ സാധിച്ചില്ല. അയന് മുഖര്‍ജി സംവിധാനം ചെയ്യുന്ന 'ബ്രഹ്മസ്ത്ര'ത്തില്‍ അമിതാഭ് ബച്ചന്, രണ്‍ബീര്‍ കപൂര്‍, നാഗാര്‍ജുന, ആലിയ ഭട്ട്, മൗനി റോയ് എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. സിനിമ
പ്രഖ്യാപിച്ച സമയം മുതല്‍ ആരാധകര്‍ കാത്തിരിക്കുകയാണ്. ഇന്ത്യയിലെ എക്കാലത്തെയും ബിഗ് ബഡ്ജറ്റ് ചിത്രമാണിതെന്ന് പറയപ്പെടുന്നു. ഇപ്പോള്‍ സിനിമയുടെ ചിത്രീകരണം പുനരാരംഭിച്ചതായി സ്റ്റാര്‍ ആന്റ് ഡിസ്നി ഇന്ത്യ ചെയര്മാന് ഉദയ് ശങ്കര്‍ അറിയിച്ചു.