സി എന്‍ എ-
കൊച്ചി:
സെന്തില്‍ കൃഷ്ണയെ നായകനാക്കി കണ്ണന് താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഉടുമ്പി'ലെ പുതിയ ഗാനം റിലീസായി. ചലച്ചിത്ര താരങ്ങളായ കുഞ്ചാക്കോ ബോബന്, ആന്റണി വര്‍ഗ്ഗീസ് എന്നിവര്‍ ചേര്‍ന്ന് താരങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തിറക്കിയത്.
'കാലമേറെയായ് കാത്തിരുന്നു ഞാന്‍...' എന്നാരംഭിക്കന്ന പ്രണയഗാനം ഇമ്രാന് ഖാന് ആണ് ആലപിക്കുന്നത്. രാജീവ് ആലിങ്കല്‍ എഴുതിയ വരികള്‍ക്ക് സംഗീതം ഗ്രേസ് പകരുന്നു. 24 മോഷന്‍ ഫിലിംസും കെ.റ്റി മൂവി ഹൗസും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
ഒരു ഡാര്‍ക്ക് ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ സെന്തിലിനൊപ്പം അലന്‍സിയര്‍ ലോപ്പസ്, ഹരീഷ് പേരാടി, ധര്മ്മജന് ബോള്‍ഗാട്ടി, സാജല്‍ സുദര്ശന്, മന്‍രാജ്, മുഹമ്മദ് ഫൈസല്‍, വി.കെ ബൈജു, ജിബിന്‍ സാഹിബ്, എല്‍ദോ ടി.ടി, ബാദുഷ എന്‍.എം, പുതുമുഖങ്ങളായ ആഞ്ചലീന, യാമി, ശ്രേയ അയ്യര്‍ തുടങ്ങിയവരും അഭിനയിക്കുന്നു.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അനീഷ് സഹദേവനും ശ്രീജിത്ത് ശശിധരനും ചേര്‍ന്നാണ്. രവിചന്ദ്രനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീതം- സാനന്ദ് ജോര്‍ജ് ഗ്രേസ്, എഡിറ്റര്‍- വി.ടി ശ്രീജിത്ത്, ലൈന്‍ പ്രൊഡ്യൂസര്‍- ബാദുഷ എന്‍.എം, പോസ്റ്റര്‍ ഡിസൈനര്‍- യെല്ലോ ടൂത്ത്, വാര്‍ത്ത പ്രചരണം- പി.ശിവപ്രസാദ്.
Online PR - CNA.