CNA
കൊച്ചി:
ലെന്‍സില്ലാതെ അന്ധനായി മാസ്റ്റര്‍ വിഷ്ണു ഹരിയെ പ്രധാന കഥാപാത്രമാക്കി നവാഗതനായ രാജേഷ് രാജ് സംവിധാനം ചെയ്യുന്ന 'ഉള്‍ക്കാഴ്ച്ച' എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.
സുജ തിലകരാജ് എഴുതിയ വരികള്‍ക്ക് അജയ് രവി സംഗീതം പകര്‍ന്ന് വൈക്കം വിജയലക്ഷ്മി ആലപിച്ച 'അമ്മ മടങ്ങി മറഞ്ഞു പോയി...' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.
നെല്‍സണ്‍, സന്തോഷ് കീഴാറ്റൂര്‍, മനു രാജ്, നാരായണന്‍കുട്ടി, വിജയ് ശങ്കര്‍, ബിനീഷ് ഭാസി, കോട്ടയം പുരുഷന്, കോഴിക്കോട് ജയരാജ്, രമേഷ് കുറുമശ്ശേരി, സുന്ദര്‍ പാണ്ഡ്യന്, ടോണി, കോബ്രാ രാജേഷ്, അശോകന് ശക്തി കുളങ്ങര, ശ്രീജിത്ത്, പ്രവീണ്‍ കൊടുന്തറ, വിശ്വംഭരന്, ശ്രീധരന്, അഭിലാഷ്, അഞ്ജലി നായര്‍, കുളപ്പുള്ളി ലീല, സീമ ജി നായര്‍, തസ്ലീമ, അംബികാ മോഹന്‍, കൃഷ്ണപ്രഭ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ഒപ്പം, നടന് ജയസൂര്യയുടെ സഹോദരിയുടെ മകന് അതുല്‍ കൃഷ്ണ, ഹിറ്റ് ആല്‍ബങ്ങളിലൂടെ ശ്രദ്ധേയനായ സലിം കോടത്തൂര്‍, തമിഴിലെ സൂപ്പര്‍ ഹിറ്റായ രാക്ഷസയിലെ താരമായ വിനോദ് സാഗര്‍, 'ശ്രീപദം' സീരിയല്‍ ഫെയിം തസ്ലീമ തുടങ്ങിയവരും ആദ്യമായി ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
സരസ്വതി ഫിലിംസിന്റെ ബാനറില്‍ ബിജോയ് ബാഹുലേയന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നജീം ഷാ, പ്രശാന്ത് മാധവന് എന്നിവര്‍ നിര്‍വ്വഹിക്കുന്നു.
രൂപേഷ് കല്ലിങ്കല്‍, ബിജോയ് ബാഹുലേയന് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ, സംഭാഷണമെഴുതുന്നു.
കവിത- അനില്‍ പുതുവയല്‍, കല- അനീഷ് കൊല്ലം, മേക്കപ്പ്- ബിനോയ് കൊല്ലം, വസ്ത്രാലങ്കാരം- അസീസ് പാലക്കാട്, ആന്റണി വൈറ്റില, നൃത്തം- ഇംത്യാസ് അബൂബക്കര്‍, അജീഷ്, പരസ്യക്കല- യെല്ലോ ടൂത്ത്, പ്രൊഡക്ഷന്‍ ഡിസൈനര്‍- അമ്പിളി, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com