എഎസ് ദിനേശ്-
കൊച്ചി:
ഷെയിന്‍ നിഗമിനെ നായകനാക്കി നവാഗതനായ ജീവന് ജോജോ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഉല്ലാസം'.
നിരവധി പരസ്യചിത്രങ്ങളിലൂടെയും ഷോര്‍ട്ട് ഫിലിമുകളിലൂടെയും പ്രശസ്തയായ പവിത്ര ലക്ഷ്മിയാണ് ഈ ചിത്രത്തിലെ നായിക.
അജു വര്‍ഗീസ്, ദീപക് പറമ്പോല്‍, ബേസില്‍ ജോസഫ്,ലിഷോയ്,അപ്പുകുട്ടി,ജോജി,അംബിക,നയന എല്‍സ, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
അപരിചിതരായ ഒരു യുവാവും യുവതിയും ട്രെയിന്‍ യാത്രയ്ക്കിടയില്‍ കണ്ടുമുട്ടന്നു. യാത്ര ഒരേ ദിശയിലേക്കായതിനാന് പരിചയപ്പെടുന്നു.
സംസാരത്തിനിടയില്‍ വ്യക്തിപരമായത് അവര്‍ ബോധപൂര്‍വ്വം മറച്ചു.
യാത്ര അവസാനിക്കുമ്പോള്‍ ഇരുവരും മംഗളാംശസകള് നേര്‍ന്ന് രണ്ടു വഴിക്ക് പിരിഞ്ഞു.
ഇവരുടെ യാത്ര ഇവിടെ അവസാനില്ലയെന്നിടത്ത് ഉല്ലാസത്തിന്റെ പുതിയ സംഭവ വികാസങ്ങളാണ് ' ഉല്ലാസം' പറയുന്നത്.
കൈതമറ്റം ബ്രദേഴ്സിന്റെ ബാനറില്‍ ജോ കൈതമറ്റം,ക്രിസ്റ്റി കൈത മറ്റം എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ പ്രവീണ്‍ ബാലകൃഷ്ണന് എഴുതുന്നു. അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സ്വരൂപ് ഫിലിപ്പാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.
ബി കെ ഹരിനാരായണന്നന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന് ഈണം പകരുന്നു.