എഎസ് ദിനേശ്-
കൊച്ചി: :
മലയാള സിനിമക്ക് ഒരുപിടി ഹിറ്റ് ഗാനങ്ങള്‍ നല്കിയ പാട്ടു കാരനാണ് ഉണ്ണിമേനോന്. മലയാളത്തില്‍ മാത്രമല്ല വിവിധ ഭാഷകളില്‍ പാടി നിലയുറപ്പിച്ച പാട്ടുകാരനാണ്. വലിയൊരു ഇടവേളയ്ക്കു ശേഷം ഉണ്ണി മേനോന് എന്ന ഗായകനെ മലയാളത്തിനു തിരിച്ചു നല്‍കുകയാണ് 'കര്ണന് നെപ്പോളിയന് ഭഗത് സിംഗ്' എന്ന ചിത്രത്തിലെ ഗാനം. ബി ഹരിനാരായണന് രചിച്ചു രഞ്ചിന്‍രാജ് സംഗീത സംവിധാനം നിര്‍വഹിച്ച ഗാനം സംഗീത പ്രേമികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ഈ സിനിമയുടെ മറ്റൊരു സവിശേഷത നിവിന്‍പോളിയുടെയും ടോവിനോയുടെയും സഹോദരന് ധീരജ് ഡെന്നി നായകനായി അഭിനയിക്കുന്നുവെന്നതാണ്. ചെറിയ വേഷങ്ങള്‍ ചെയ്തു തുടങ്ങി നായകനിരയിലേക്ക് ഉയരുന്ന ധീരജ് ചേട്ടന്മാരെക്കാള് മുമ്പ് ക്യാമറയുടെ മുന്നില്‍ എത്തിയ ആളാണ്. എഞ്ചിനീയറിങ് ബിരുദധാരിയായ ധീരജ് ജോലി ഉപേക്ഷിച്ചാണ് സിനിമയില്‍ സജീവ മാകുന്നത്. ധീരജ്നെ സംബന്ധിചിടത്തോളം ഇതൊരു തുടക്കം മാത്രമാണ്. മോനു പഴേടത്തു നിര്‍മ്മിക്കുന്ന സിനിമ ശരത് ജി. മോഹന്‍ സംവിധാനം ചെയ്യുന്നു.