സി എന്‍ എ-
തിരു:
കുട്ടി സംവിധായകന് ദേവാംഗ്, കുട്ടികളെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത 'ഉപ്പിലിട്ടത്' എന്ന ഹൃസ്വ ചിത്രം ശ്രദ്ധേയമാവുന്നു.
ജി.എം.യു.പി സ്കൂള്‍ വേളൂര്‍ അത്തോളി അവതരിപ്പിക്കുന്ന ഈ ചിത്രം മനോരമ മ്യൂസിക്ക് യൂറ്റിയൂബ് ചാനലില്‍ റിലീസ് ചെയ്തിരുന്നു.
കോവിഡ് കാലഘട്ടത്തില്‍ സ്വന്തം സ്കൂളിന്റെ വരാന്ത കാണാതെ ഭുഃഖിച്ച് കഴിഞ്ഞിരുന്ന ചുണക്കുട്ടികളായ കുറച്ചു് കുട്ടികള്‍ ഒരു രാത്രിയില്‍ സാഹസികരായി.
അവര്‍ ഒരുമ്മിച്ച് സംഘടിച്ച് രാത്രിയുടെ നിശ്ശബ്ദതയില്‍ സ്വന്തം സ്കൂളില്‍ എത്തി. സ്കൂളിലെ തമാശകളും, കലപിലകളും, ഉച്ചഭക്ഷണം കഴിക്കുന്നതുമെല്ലാം അവരുടെ ഓര്‍മ്മകളിലൂടെ കടന്നു പോയി.
നാട്ടുകാര്‍ ആരും ഈ കഥ അറിഞ്ഞില്ല. എന്നാല്‍ കുട്ടികളെ, സ്വന്തം കുട്ടികളെപ്പോലെ സ്നേഹിച്ച്, പരിലാളിച്ചിരുന്ന സ്കൂള്‍ പാചകക്കാരന് മാത്രം ഇതെല്ലാം അറിഞ്ഞു.
ശക്തമായൊരു സന്ദേശവുമായെത്തുന്ന 'ഉപ്പിലിട്ടത്', കുട്ടി സംവിധായകനായ ദേവാംഗിന് വലിയൊരു അംഗീകാരമാണ് നേടികൊടുത്തത്.
മാതൃവിദ്യാലയം തന്നെ നിര്‍മ്മിക്കുകയും, അവിടെത്തെ കുട്ടികളെ പ്രധാന നടീനടന്മാരാക്കി ചിത്രം സംവിധാനം ചെയ്യാനും ദേവാംഗിന് കഴിഞ്ഞു.
ജി.എം.യു.പി സ്കൂള്‍ വേളൂര്‍ അത്തോളി അവതരിപ്പിക്കുന്ന 'ഉപ്പിലിട്ടത്' എന്ന ഹ്യ സ്വചിത്രം ദേവാംഗ് സംവിധാനം ചെയ്യുന്നു.
തിരക്കഥ, സംഭാഷണം- സത്യചന്ദ്രന് പൊയില്‍ക്കാവ്, ഫിറോഷ് രാഘവന്, കഥ- അഷ്റഫ് ചീടത്തില്‍, ക്യാമറ- സുധീഷ് കൂമുള്ളി, എഡിറ്റര്‍- ജര്‍ഷാജ് കൊമ്മേരി, കല- ഷൈജു പേരാബ്ര, പ്രൊഡക്ഷന്‍ കണ്ട്രോളര്- ബൈജു അത്തോളി, മേക്കപ്പ്- സുധീഷ് കോട്ടൂര്‍, അസോസിയേറ്റ് ഡയറക്ടര്‍- പ്രവീണ്‍ പിള്ള, പി.ആര്.ഒ- അയ്മനം സാജന്, ഡിസൈന്‍- യഥു പ്രദീപ്.
ചിത്രത്തില്‍ ധീരജ്, ലക്ഷ്മി പ്രിയ, ശ്യാം സാഗര്‍, ആദി ലക്ഷ്മി, ശ്രീപാര്‍വ്വതി, അലന്, അബ്യൂട്ടി, ഇസ്മയില്‍ ഉള്ളേരി, ബൈജു ചീക്കിലോട് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
വാര്‍ത്ത പ്രചരണം- എം.എം. കമ്മത്ത്
Online PR - CinemaNewsAgency.Com