സി എന്‍ എ
കൊച്ചി:
പ്ലേ ആന്റ് പിക്ചര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ഭരതന് നീലേശ്വരം നിര്‍മ്മിക്കുന്ന ഉരിയാട്ട് കെ ഭുവനചന്ദ്രന് സംവിധാനം ചെയ്യുന്ന 'ഉരിയാട്ട്' ആക്ഷന്‍ ഒടിടി യില്‍ റിലീസായി.
നിരവധി സിനിമകളുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായ, കഴിഞ്ഞ 40 വര്‍ഷക്കാലമായി മലയാള സിനിമ രംഗത്ത് സജീവ സാന്നിധ്യമായ കെ. ഭുവനചന്ദ്രന് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഉരിയാട്ട്'.
രണ്ടു കാലഘട്ടത്തിന്റെ കഥ പറയുന്ന ഈ എന്ന ചിത്രത്തില്‍ ശ്രീജിത്ത് രവി, പുതുമുഖം സന്തോഷ് സരസ് എന്നിവര്‍ നായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഐശ്വര്യ, മാളവിക നാരായണന് എന്നിവരാണ് നായികന്മാര്. ബോളിവുഡ് താരം ആഷിഷ് വിദ്യാര്‍ത്ഥി, ജയന് ചേര്‍ത്തല, സുനില്‍ സുഖദ, കന്നട നടന് മനോജ് സൂര്യനാരായണന്, ചെമ്പില്‍ അശോകന്, കോട്ടയം രമേഷ് (അയപ്പനും കോശിയും ഫെയിം), രാജേന്ദ്രന് തായാട്ട്, ശിവദാസന്‍ മട്ടന്നൂര്‍, ഭരതന് നീലേശ്വരം, ഒ.വി.രമേഷ്, വിശ്വനാഥന് കൊളപ്രത്ത്, വി.എസ്. നമ്പൂതിരി, ടെന്‍സി വര്‍ഗ്ഗീസ്, അഖിലേഷ് പൈക്ക, ഗണേശന് കോസുമ്മല്, ഈശ്വരന് വാഴക്കോട്, വി. കുഞ്ഞിക്കണ്ണന്, കെ.വി.കെ. എളേരി, കുഞ്ഞമ്പു പൊതുവാള്, രാജ് കുമാര്‍ ആലക്കോട്, പ്രിയേഷ് കുമാര്‍, പ്രമോദ് കെ.റാം, കെ.പ്രകാശന്. ബാബു വള്ളിത്തോട്, ഷാരങ്ങ്ധരന്, ഇന്ദിര നായര്‍, ഭാനുമതി പയ്യന്നൂര്‍, വത്സല നാരായണന്, അമ്മിണി ചന്ദ്രാലയം, സുമിത്ര രാജന്, അശ്വിനി എന്നിവരാണ് പ്രധാന താരങ്ങള്‍.
തെയ്യങ്ങളുടെ നാടായ വടക്കെ മലബാറിന്റെ മണ്ണില്‍ ക്ഷേത്രങ്ങളിലും കാവുകളിലും തറവാടുകളിലും കെട്ടിയാടുന്ന വിഷ്ണു മൂര്‍ത്തി എന്ന നാട്ടുപരദേവതയുടെ ചരിത്ര പശ്ചാത്തലം പ്രമേയമാക്കിയ അവതരിപ്പിക്കുന്ന ചിത്രമാണ് 'ഉരിയാട്ട്'.
കേരളം നേരിടുന്ന വെല്ലുവിളികളെ വിഷ്ണു മൂര്‍ത്തിയുടെ ചരിത്ര പശ്ചാത്തലവുമായി കൂട്ടിയിണക്കി രണ്ട് കാലഘട്ടത്തിന്റെ കഥയാണ് ഈ ചിത്രത്തിലൂടെ പറയാന്‍ ശ്രമിക്കുന്നത്.
രമേഷ് പുല്ലാപ്പള്ളി തിരക്കഥ സംഭാഷണമെഴുതുന്നു. ഷാജി ജേക്കബ്ബ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. അജിത്ത് സായി, രമേഷ് പുല്ലാപ്പള്ളി എന്നിവരുടെ വരികള്‍ക്ക് കൈതപ്രം വിശ്വനാഥന് നമ്പൂതിരി, സുദര്ശന് എന്നിവര്‍ സംഗീതം നല്കിയ ഗാനങ്ങള്‍ മധു ബാലകൃഷ്ണന്, കലേഷ് നാരായണന് എന്നിവര്‍ ആലപിക്കുന്നു.
പശ്ചാത്തല സംഗീതം സുദര്ശന്, എഡിറ്റര്‍- പി സി മോഹന്‍, വസ്ത്രാലങ്കാരം- കുക്കു ജീവന്, കല- സി മോന് വയനാട്, മെയ്ക്കപ്പ്- റോയി പെല്ലിശ്ശേരി, ഫൈറ്റ്- ജി. ശരവണന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- പ്രദീപ് കടിയങ്ങാട്, പ്രൊഡക്ഷന്‍ കണ്ട്രോളര്- അരവിന്ദന് കണ്ണൂര്‍, സ്റ്റില്‍സ്- ഷിബു മറോളി, ഇഫ്ക്ട്- മുരുകേഷ്, സൗണ്ട് എഞ്ചിനീയര്‍- നജീബ്, ടൈറ്റില്‍ ഡിസൈന്‍- മനു ഡാവിന്‍സി, ഒടിടി പോസ്റ്റര്‍ ഡിസൈന്‍- സഹീര്‍ റഹ്മാന്, വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.
Online PR - CNA.