എം.എം. കമ്മത്ത്
കൊച്ചി:
ബേപ്പൂരിലെ ഉരു നിര്‍മ്മാണവുമായി ബന്ധപ്പെട്ട സിനിമ 'ഉരു' മാര്‍ച്ച് മൂന്നിന് തീയേറ്ററുകളില്‍ റീലീസ് ചെയ്യും. മാമുക്കോയയുടെ നാല്പതു വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ ഇത് വരെ അവതരിപ്പിക്കാത്ത വ്യത്യസ്തമായ വേഷമാണ് 'ഉരു'വിലെ ശ്രീധരന് ആശാരി.
ഇ എം അഷ്റഫ് ആണ് സംവിധായകന്. സാം പ്രൊഡക്ഷന്റെ ബാനറില്‍ മന്‍സൂര്‍ പള്ളൂരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
'തിങ്കളാഴ്ച്ച നിശ്ചയം' എന്ന സിനിമയിലൂടെ പ്രശസ്തനായ കെ യു മനോജ് ശ്രദ്ധേയമായ വേഷത്തില്‍ ഈ ചിത്രത്തിലുണ്ട്.
മഞ്ജു പത്രോസ്, രാജേന്ദ്രന് തായാട്ട്, അനില്‍ ബേബി, അജയ് കല്ലായ്, ആല്‍ബര്‍ട്ട് അലക്സ്, മന്‍സൂര്‍ പള്ളൂര്‍, ഉബൈദ് മുഹ്സിന്, അര്ജ്ജുന് കെ എസ്, ഗീതിക ഗിരീഷ്, ശിവാനി സന്തോഷ്, ബൈജു ഭാസ്കര്‍, സാഹിര്‍ പി കെ എന്നിവരാണ് മറ്റു നടീനടന്മാര്. കൂടാതെ ഉരു നിര്‍മ്മാണ കേന്ദ്രത്തിലെ ആശാരിമാരും ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട് എന്ന പ്രത്യേകതയും 'ഉരുവിനുണ്ട്.
പ്രഭാവര്‍മ ഗാന രചനയും കമല്‍ പ്രശാന്ത് സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു.
ഛായാഗ്രഹണം- ശ്രീകുമാര്‍ പെരുമ്പടവം, എഡിറ്റിംഗ്- ഹരി നായര്‍. എ സാബു, സുബിന് എടപ്പകത്ത് എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍.
ബേപ്പൂര്‍, മോന്താല്‍ പ്രദേശങ്ങളിലാണ് 'ഉരു' ചിത്രീകരിച്ചിട്ടുള്ളത്.
സ്പെഷ്യല്‍ സോങ്- ജെസ്സി ഗിഫ്റ്റ്, ബി ജി എം- ദീപാങ്കുരന്, ചീഫ് അസ്സോസിയേറ്റ്- ഷൈജു ദേവദാസ്, കലാസംവിധാനം- വിനോദ് കൂത്തുപറമ്പ, സൗണ്ട് ഡിസൈന്‍- ഷൈജു എം, മേക്കപ്പ്- പ്രജി, കോസ്റ്റ്യൂം- സുരേഷ് ചെണ്ടയാട്, പ്രൊഡക്ഷന്‍ കണ്ട്രോളര്- രാധാകൃഷ്ണന് ചേളേരി, അസോസിയേറ്റ് എഡിറ്റര്‍- ജിതിന്, സ്റ്റില്‍സ്- ഭദ്രേഷ് ശ്രേയസ്സ്, ഡാജു കൊതേരി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- പി കെ സഹീര്‍, ഫോക് സോംഗ്- ഗിരീഷ് അംബ്ര, പബ്ലിസിറ്റി ഡിസൈന്‍- സുവീഷ് ഗ്രാഫിക് ക്യാനിഡ്.
Online PR - CinemaNewsAgency.Com