എ എസ് ദിനേശ്-
കൊച്ചി:
പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ യുവനടന് വിയാന്‍ മംഗലശ്ശേരിയെ നായകനാക്കി നവാഗതനായ വെണ്മണി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന 'ഉരുള്‍' എന്ന ഇന്‍വെസ്റ്റിഗേഷന്‍ ക്രൈം ത്രില്ലര്‍ ചിത്രത്തിന്റെ ഒഫീഷ്യല്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.
ചലച്ചിത്ര രംഗത്തെ പ്രശസ്തരായ ബോളിവുഡ് നടന് കബീര്‍ ദുഹാന്‍ സിംഗ്, ഹോളിവുഡ് സംവിധായകനും പ്രൊഡ്യൂസറും ആയ സോഹന്‍ റോയ്, ഇന്ദ്രന്‍സ്, സുരഭി ലക്ഷ്മി, വികെ പ്രകാശ്, നാദിര്‍ഷ, വിഷ്ണു ഉണ്ണികൃഷ്ണന്, മീനാക്ഷി, സാജു നവോദയ, വിജിലേഷ്, ബിറ്റൊ ഡേവിസ്, ബിജു മജീദ്, ജെന്സണ് ആലപ്പാട്ട്, തങ്കച്ചന് വിതുര, രാജാ സാഹിബ് എന്നിവരുടെ ഫേയ്സ് ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തത്.
പ്രശസ്ത വിഎഫ്എക്സ് കമ്പനിയായ ഇന്‍മോവോ പ്രൊഡക്ഷന്‍സ് ആദ്യമായി നിര്‍മ്മിക്കുന്ന ഈ ചിത്രം സാമൂഹിക പ്രാധാന്യമുള്ള വ്യത്യസ്തമായ ഒരു പ്രമേയം ആണ് കൈകാര്യം ചെയ്യുന്നത്.
അജു ജോയ് തിരക്കഥയെഴുതുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ഉദയ ചന്ദ്രന്, നീലാംബിക, സുശീല പി, ക്യാമറ- വിഷ്ണു ലാല്‍ കൊല്ലം, എഡിറ്റര്‍ & ഡി.ഐ- ജിതിന് കുമ്പുകാട്ട്, കല- ബിജു രാഖവന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഫ്ലവിന്‍, മേക്കപ്പ്- വിനയചന്ദ്രന്, അസോസിയേറ്റ് ഡയറക്ടര്‍- നവീന്‍ വിനോദ്, സ്റ്റുഡിയോ- ഏരീസ് വിസ്മയ മാക്സ്, ഫസ്റ്റ്കട്ട്- സഞ്ജയ്, ക്യാമറ അസോസിയേറ്റ്- രതീഷ്, സെകന്‍ഡ് ക്യാമറ- അമൃത് ഹരി, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍- നസര്‍ അഷറഫ്, ആശിഷ് കൃഷ്ണന്, ഋഷികേശ്, VFX- ഇന്‍മോവോ സ്റ്റുഡിയോ, സ്പെഷ്യല്‍ കട്ട്- സാന്‍ജോ സജി, അസിസ്റ്റന്റ് എഡിറ്റര്‍- അനീന ഫിലിപ്പ്, സ്റ്റില്‍സ്- ബെന്സന് ബെനഡിക്ട്, ടൈറ്റില്‍- വിവേക് വാസുദേവ്, ഡിസൈന്‍- മനു ഡാവിഞ്ചി.
അടൂര്‍, പത്തനംതിട്ട, കൊച്ചി, എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കിയ 'ഉരുള്‍' ഉടന്‍ പ്രദര്‍ശനത്തിനെത്തും.
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com