Editor - MM Kamath
കൊച്ചി:
'മാമാങ്കം' എന്ന ചിത്രത്തിലൂടെ കരുത്തനായ ചാവേറായി മലയാളികള്‍ക്ക് പ്രിയങ്കരനായ യുവനടന് 'വിയാന്‍ മംഗലശ്ശേരി' നായകനാകുന്ന 'ഉരുള്‍' എന്ന ഇന്‍വെസ്റ്റിഗേഷന്‍ ക്രൈം ത്രില്ലര്‍ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍, ചലച്ചിത്ര രംഗത്തെ പ്രശസ്തരായ എം പത്മകുമാര്‍, സോഹന്‍ റോയ്, രാജീവ് നാഥ്, അളകപ്പന്, ബാദുഷ, സന്തോഷ് വിശ്വനാഥ്, സജി സുരേന്ദ്രന്, ബിജു മജീദ്, അഞ്ജലി നായര്‍ തുടങ്ങിയവരുടെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
പ്രശസ്ത വിഎഫ്എക്സ് കമ്പനിയായ ഇന്‍മോവോ പ്രൊഡക്ഷന്‍സ് ആദ്യമായി നിര്‍മ്മിക്കുന്ന ഈ ചിത്രം നവാഗതനായ വെണ്മണി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്നു.
അടൂര്‍, പത്തനംതിട്ട എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായ ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ എരീസ് വിസ്മയ മാക്സില്‍ പുരോഗമിക്കുന്നു.
അജു ജോയ് തിരക്കഥയെഴുതുന്ന ഈ ചിത്രത്തിലെ നായിക മേഘ്നയാണ്.
വെണ്മണി ഉണ്ണികൃഷ്ണന്, മധു പട്ടത്താനം, ബിജു, ദേവി നന്ദന, പ്രെബിന്, ശ്രീനാഥ്, ഷമീര്‍, ധനോജ് നായിക്, ബിജു ചന്ദ്രന്, ആന്‍സി, പ്രാര്‍ത്ഥന, ആവണി പ്രമോദ്, അഭിനവ് അരുണ്‍, അലിസാ, വിനയന് ചന്ദ്രന് തുടങ്ങി അവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍- ഉദയ ചന്ദ്രന്, നീലാംബിക, സുശീല പി. ക്യാമറ- വിഷ്ണു ലാല്‍ കൊല്ലം, എഡിറ്റര്‍ & ഡി.ഐ- ജിതിന് കുമ്പുകാട്ട്, കല- ബിജു രാഖവന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഫെല്വിന്, മേക്കപ്പ്- വിനയചന്ദ്രന്, അസോ ഡയറക്ടര്‍- നവീന്‍ വിനോദ്, സ്റ്റുഡിയോ- ഏരീസ് വിസ്മയ മാക്സ്, ഫസ്റ്റ്കട്ട്- സഞ്ജയ്, ക്യാമറ- അസോസിയേറ്റ് രതീഷ്, സെകന്‍ഡ് ക്യാമറ- അമൃത് ഹരി, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍- ആശിഷ് കൃഷ്ണന്, ഋഷികേശ്, VFX- ഇന്‍മോവോ സ്റ്റുഡിയോ, സ്പെഷ്യല്‍ കട്ട്- സാന്‍ജോ സജി, അസിസ്റ്റന്റ് എഡിറ്റര്‍- അനീന ഫിലിപ്പ്, സ്റ്റില്‍സ്- ബെന്‍സണ്‍ ബെനാഡിക്ട്, ഡിസൈന്‍- മനു ഡാവിഞ്ചി, വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com