അഞ്ജു അഷറഫ്-
കൊച്ചി :
വികെ പ്രകാശ് സംവിധാനം ചെയ്യുന്ന 'എരിഡ'യുടെ ഷൂട്ടിംഗ് ബാംഗ്ലൂരില്‍ പൂര്‍ത്തിയായി. യവന കഥകളില്‍ അതിജീവനത്തിന്റെ നായികയെന്നാണ് എരിഡയെ വിശേഷിപ്പിക്കുന്നത്. ചിലര്‍ക്ക് സ്നേഹവും ചിലര്‍ക്ക് വെറുപ്പും തോന്നുമെങ്കിലും ആര്‍ക്കും അവളെ മറക്കാന്‍ കഴിയില്ല. ഗ്രീക്ക് മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങള്‍ കോര്‍ത്തിണക്കി ഒരുക്കുന്ന ത്രില്ലര്‍ ചിത്രമാണിത്. വൈ വി രാജേഷ് തിരക്കഥ എഴുതുന്നു. സിനിമയില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് സംയുക്ത മേനോന് ആണ്. ധര്മ്മജന് ബോള്‍ഗാട്ടി, ഹരീഷ് പേരടി, ഹരീഷ് രാജ്, തമിഴ് നടന്മാരായ നാസര്‍, കിഷോര്‍ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. അരോമ സിനിമാസ് ഗുഡ് കമ്പനി എന്നീ ബാനറില്‍ അരോമ ബാബു അജി മേടയില്‍ എന്നിവര്‍ ചേര്‍ന്ന് മലയാളത്തിലും തമിഴിലും ചിത്രീകരിക്കുന്ന സിനിമയാണ് എരിഡ. മലയാളത്തിലെ പ്രശസ്ത നിര്‍മ്മാതാവായ അരോമ മണിയുടെ മകനാണ് അരോമ ബാബു. ഒരേ സമയം 2 ഭാഷകളില്‍ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ സിനിമയുടെ ചായാഗ്രഹണം ലോകനാഥന് നിര്‍വഹിക്കുന്നു. എഡിറ്റിംഗ്- സുരേഷ് അരസു, സംഗീതം- അഭിജിത്ത് ഷൈല നാഥ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- സഞ്ജയ്പാല്, സ്റ്റില്‍സ്- അജി മസ്കറ്റ്.