CNA
തിരു:
രേവതി കലാമന്ദിറിന്റെ ബാനറില്‍ ജി. സുരേഷ് കുമാര്‍ നിര്‍മ്മിച്ച്, യുവ നടന് വിഷ്ണു ജി. രാഘവ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന 'വാശി' എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി.
ടൊവിനോ തോമസ്സും കീര്‍ത്തി സുരേഷുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നന്ദു, ബൈജു സന്തോഷ്, അനുമോഹന്‍, ഡോ. റോണി, കോട്ടയം രമേഷ്, മുകുന്ദന്, കൃഷ്ണന് സോപാനം, അങ്കിത്ത്, ശ്രീലക്ഷ്മി, മായാ വിശ്വനാഥ്, മായാമേനോന് എന്നിവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നു.
കഥ- ജാനിസ് ചാക്കോ സൈമണ്‍, ഛായാഗ്രഹണം- റോബി വര്‍ഗീസ് രാജ്, എഡിറ്റിംഗ്- മഹേഷ് നാരായണന്, സംഗീതം- കൈലാസ് മേനോന്, ഗാനരചന- വിനായക് ശശികുമാര്‍, കോ പ്രൊഡ്യൂസേര്‍സ്- മേനകാ സുരേഷ്, രേവതി സുരേഷ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- നിതിന്‍ മോഹന്‍, ലൈന്‍ പ്രൊഡ്യൂസര്‍- കെ. രാധാകൃഷ്ണന്, പ്രൊജക്റ്റ് ഡിസൈനര്‍- ബാദുഷ, സൗണ്ട് ഡിസൈന്‍- എം ആര് രാജകൃഷ്ണന്, പ്രൊഡക്ഷന്‍ ഡിസൈനര്‍- മഹേഷ് ശ്രീധര്‍, വസ്ത്രാലങ്കാരം- ദിവ്യ ജോര്‍ജ്, പ്രൊഡക്ഷന്‍ എക്സിക്കുട്ടിവ്- പ്രതാപന് കല്ലിയൂര്‍, ചമയം- പി വി ശങ്കര്‍, ഡിസൈന്‍- ഓള്‍ഡ്മോങ്ക്സ്, പി.ആര്.ഒ.- വാഴൂര്‍ ജോസ്. ഉര്‍വ്വശി തീയറ്റേര്സും രമ്യാ മൂവീസും ചേര്‍ന്ന് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.
Online PR - CinemaNewsAgency.Com